Webdunia - Bharat's app for daily news and videos

Install App

ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, ശ്രീനിവാസന്‍ വേദനിപ്പിച്ചതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല: ആന്‍റണി പെരുമ്പാവൂര്‍

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (12:48 IST)
നടന്‍ ശ്രീനിവാസന്‍ വേദനിപ്പിച്ചതുപോലെ മറ്റൊരാളും തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനെ കളിയാക്കിക്കൊണ്ടെഴുതിയ ‘ഉദയനാണ് താരം’ എന്ന ചിത്രത്തില്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്നും ആന്‍റണിയുടെ വെളിപ്പെടുത്തല്‍.
 
മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആന്‍റണി പെരുമ്പാവൂര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
 
“ഉദയനാണ് താരത്തില്‍ എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ ലാല്‍ സാര്‍ പറഞ്ഞില്ല. ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. അതൊരു നല്ല സിനിമയായിരുന്നു. അത് വിജയിച്ചതോടെ വളരെ മോശമായി മറ്റൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിംഗിനിടയില്‍ ഇതേക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ സംവിധായകനെയും ക്യാമറാമാന്‍ എസ് കുമാറിനെയും വിളിച്ചു” - ആന്‍റണി വെളിപ്പെടുത്തുന്നു.
 
“ആന്‍റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നാണ് അന്ന് വൈകിട്ട് ശ്രീനിവാസന്‍ ചാനലുകളിലെത്തി പറഞ്ഞുകൊണ്ടിരുന്നത്. എന്‍റെ പേരുപോലും ഉച്ചരിക്കാന്‍ കഴിയില്ല എന്നൊക്കെയാണ് പറഞ്ഞത്. ഫാന്‍സ് അസോസിയേഷന്‍ മാഫിയ എന്നൊക്കെ അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഈ കേട്ടത് ശരിയാണോ ആന്‍റണീ എന്ന് ചോദിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ല” - ആന്‍റണി പറയുന്നു.
 
“ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല” - ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments