Webdunia - Bharat's app for daily news and videos

Install App

വില്ലനില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലിനെ സമ്മതിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടി: ബി ഉണ്ണികൃഷ്ണന്‍

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (12:55 IST)
സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലും മോഹന്‍ലാല്‍ നായകനായ വില്ലന്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ആദ്യദിനം തന്നെ റെക്കോര്‍ഡ് കളക്ഷനായിരുന്നു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ഇമോഷണല്‍ ഡ്രാമയ്ക്ക് ലഭിച്ചത്. ഈ സിനിമയില്‍ അഭിനയിക്കാമെന്ന് മോഹന്‍ലാലിനെ സമ്മതിപ്പിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയതായി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തുന്നു.
 
വില്ലനില്‍ വിശാല്‍ ചെയ്യാനിരുന്ന കഥാപാത്രത്തിനായി ആദ്യം പൃഥ്വിരാജിനെയാണ് ആലോചിച്ചത്. എസ്രയുടെ സെറ്റില്‍ വച്ച് പൃഥ്വിയോട് കഥ പറഞ്ഞു. 20 മിനിറ്റ് മാത്രമാണ് പൃഥ്വിയോട് കഥ പറയാനെടുത്തത്. അപ്പോള്‍ തന്നെ പൃഥ്വി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ മോഹന്‍ലാലിന്‍റെ സമ്മതം വാങ്ങിയെടുക്കാന്‍ താന്‍ ബുദ്ധിമുട്ടിയതായി മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറയുന്നു. 
 
“മോഹന്‍ലാലിനെ സമ്മതിപ്പിക്കാനായിരുന്നു കുറച്ചുകൂടി ബുദ്ധിമുട്ട്. അദ്ദേഹം കുറേ ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ ഉത്തരം നല്‍കുകയും ചെയ്തു. വില്ലന്‍ എന്ന പേര് വേണോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. അങ്ങനെ ഒരുപാടുതവണ വില്ലനുമായി ബന്ധപ്പെട്ട് സംസാരിക്കുകയും എന്‍റെ ബോധ്യങ്ങളിലേക്ക് അദ്ദേഹം വരുകയുമായിരുന്നു” - അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
 
രണ്ടുവര്‍ഷം മുമ്പ് വില്ലന്‍റെ കഥ രൂപപ്പെട്ടുവന്നപ്പോള്‍ താന്‍ അത് മോഹന്‍ലാലുമായി പങ്കുവച്ചെന്നും ‘കഥയില്‍ വര്‍ക്ക് ചെയ്യൂ...’ എന്നുമാത്രമാണ് അന്ന് ലാല്‍ പറഞ്ഞതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. “അദ്ദേഹം അത് ചെയ്യാമെന്നോ ഇല്ലെന്നോ പറഞ്ഞില്ല” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments