പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്; ഭദ്രന്റെ വാക്കുകളിങ്ങനെ

കൊച്ചിയില്‍ സിനിമാ പാരഡിസോ ക്ലബ്ബ് സിനി അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭദ്രന്‍.

റെയ്‌നാ തോമസ്
ഞായര്‍, 16 ഫെബ്രുവരി 2020 (17:10 IST)
മോഹന്‍ലാലിനെ നമിച്ച് പോയ സിനിമയാണ് സ്ഫടികം എന്ന് സംവിധായകന്‍ ഭദ്രന്‍. കൊച്ചിയില്‍ സിനിമാ പാരഡിസോ ക്ലബ്ബ് സിനി അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭദ്രന്‍. ആ മോഹന്‍ലാലിന് എന്ത് പറ്റിയെന്ന് ഇപ്പോഴത്തെ സിനിമകള്‍ കാണുമ്പോള്‍ ആലോചിക്കാറുണ്ടെന്നും ഭദ്രന്‍. അത് അദ്ദേഹത്തിന്റെ കുറവല്ല. 
 
അദ്ദേഹത്തിന്റെ മുന്നിലേക്ക് നല്ല സ്‌ക്രിപ്ടുകള്‍ കടന്നുചെല്ലുന്നില്ല എന്നതാണ് കാരണമെന്നും ഭദ്രന്‍. വൈറസ് എന്ന സിനിമയൊരുക്കിയ ആഷിക് അബുവിന് മികച്ച സംവിധാനത്തിന് പുരസ്‌കാരം നല്‍കി സംസാരിക്കുകയായിരുന്നു ഭദ്രന്‍.
 
ചാനല്‍ അവാര്‍ഡുകള്‍ ചില മാനദണ്ഡങ്ങള്‍ പുലര്‍ത്തണമെന്നും സിനിമ ഇറങ്ങി മൂന്ന് മാസത്തിനുള്ളില്‍ സൂപ്പര്‍താരങ്ങളെ മുന്നിലിരുത്തി ആ വര്‍ഷത്തെ മികച്ച പ്രകടനത്തിന് അവാര്‍ഡ് നല്‍കുന്ന നല്ല കീഴ വഴക്കമല്ലെന്നും ഭദ്രന്‍. ഇത്തരം അവാര്‍ഡുകള്‍ വാങ്ങാനെത്തുന്ന സൂപ്പര്‍താരങ്ങളെ കാണുമ്പോള്‍ ചിരി വരാറുണ്ട്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ ആരും തന്നെ കുറവുള്ളലരല്ല. അവരാണ് ഈ മലയാള സിനിമയെ മുന്നിലെത്തിച്ചതെന്നും ഭദ്രന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments