സിനിമാമോഹവുമായി നടന്ന ബോസ്, ഒടുവിൽ പലിശക്കാരനായി; ഇടഞ്ഞാൽ തനി അസുരൻ! - ഷൈലോക്ക് വിശേഷങ്ങൾ

ചിപ്പി പീലിപ്പോസ്
ശനി, 11 ജനുവരി 2020 (13:58 IST)
മമ്മൂട്ടിയുടെ മാസ് അവതാരം അവതരിക്കുകയാണ്. സൂപ്പർ എനർജിയുമായി ബോസ് ഈ മാസം 23ന് തിയേറ്ററുകളിലെത്തും. മാസും എന്റർ‌ടെയ്ന്മെന്റും കൂട്ടിച്ചേർത്ത ഷൈലോക്ക് എന്ന സിനിമയുമായിട്ടാണ് മമ്മൂട്ടിയുടെ ഈ വർഷം തുടങ്ങുന്നത്. അപാര എനർജി തന്നെയാണ് ഈ 68ആം വയസിലും അദ്ദേഹത്തിനുള്ളത്. 
 
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്തുകൊണ്ടാണ് ഷൈലോക്ക് എന്ന് പേരിട്ടതെന്ന് പറയുകയാണ് സംവിധായകൻ. പക്കാ മാസ് ആക്ഷൻ എന്റർടെയ്നർ ആണ് ചിത്രം. ബോസ് എന്ന പലിശക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഷേക്സ്പിയര്‍ കഥകളിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായ ഷൈലോക്കിനെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമാണ് ബോസ് എന്ന് അജയ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
”നെഗറ്റീവ് ടച്ചുള്ള ഹീറോയാണ് ബോസ്, അതുതന്നെയാണ് ഷൈലോക്ക് എന്ന ടൈറ്റിലിന് പിറകില്‍. മമ്മൂട്ടിയില്‍ നിന്ന് ഇതുവരെ കാണാത്ത രീതിയിലുള്ള മാനറിസങ്ങളും ഹ്യൂമറും എല്ലാം ഇതിൽ കാണാം. ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും മനസിൽ പേറി നടക്കുന്ന ആളാണ് ബോസ്. എന്നാല്‍ അത് നടന്നില്ല. പകരം സിനിമയ്ക്കായി നിർമാതാക്കൾക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബിസിനസ് തിരഞ്ഞെടുത്തു. സിനിമയെ വല്യ ഇഷ്ടമായതിനാൽ സിനിമാ ഡയലോഗുകളൊക്കെ പറയുന്ന ആള്‍ രസികനാണ്. എന്നാല്‍ കൊടുത്ത പണം കൃത്യമായി തിരിച്ചുകിട്ടിയില്ലെങ്കില്‍ ബോസ് പ്രശ്‌നക്കാരനാകും. അതുകൊണ്ടാണ് അയാളെ ഷൈലോക്ക് എന്ന് വളിക്കുന്നത്” - അജയ് വാസുദേ$വ് പറയുന്നു. 
 
ചിത്രത്തില്‍ തമിഴ് നടന്‍ രാജ്‌കിരണ്‍ സുപ്രധാനമായ വേഷത്തിലെത്തും. മീനയാണ് നായിക. സമീപകാലത്ത് മമ്മൂട്ടി ഏറ്റവും ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിതെന്ന് പുറത്തിറങ്ങിയ ടീസറുകളില്‍ നിന്നുതന്നെ വ്യക്തമാകും. അപാര എനര്‍ജ്ജിയാണ് മമ്മൂട്ടിയുടേ ഓരോ ചലനത്തിനും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments