എന്‍റെ യഥാര്‍ത്ഥ ബിഗ് ബ്രദര്‍ മമ്മുക്കയാണ് - സംവിധായകന്‍ സിദ്ദിക്ക് !

Webdunia
വെള്ളി, 10 മെയ് 2019 (12:37 IST)
മോഹന്‍ലാലിനെ നായകനാക്കി ‘ബിഗ് ബ്രദര്‍’ എന്ന സിനിമ സംവിധാനം ചെയ്യുന്നതിന്‍റെ തിരക്കിലാണ് സംവിധായകന്‍ സിദ്ദിക്ക്. 25 കോടിയോളം ചെലവില്‍ സിദ്ദിക്ക് തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സിദ്ദിക്ക് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബിഗ് ബ്രദര്‍.
 
എന്നാല്‍ തനിക്ക് സിനിമയിലും ജീവിതത്തിലും യഥാര്‍ത്ഥ ബിഗ് ബ്രദര്‍ സ്ഥാനത്ത് മമ്മൂട്ടിയാണുള്ളതെന്ന് സിദ്ദിക്ക് പറയുന്നു. “സിനിമ അല്ലാതെയുള്ള കാര്യങ്ങളില്‍ പോലും മമ്മുക്ക എനിക്ക് ബിഗ് ബ്രദറാണ്. എന്‍റെ വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങിച്ചതില്‍ പോലും മമ്മുക്കയുടെ ഒരു സ്വാധീനമുണ്ട്. തൊട്ടടുത്തുള്ള സ്ഥലം മമ്മുക്കയാണ് വാങ്ങിച്ചത്. അങ്ങനെ എന്‍റെ എല്ലാ നല്ല കാര്യങ്ങളിലും മമ്മുക്കയ്ക്ക് താല്‍പ്പര്യമുണ്ട്” - കൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ സിദ്ദിക്ക് പറയുന്നു. 
 
“സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് തന്നെ ആശ്രയിച്ചു ജീവിക്കുന്നവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ആളായിരിക്കുമല്ലോ ബിഗ് ബ്രദര്‍. പുതിയ സിനിമയുടെ മറ്റൊരു വേര്‍ഷനായിരുന്നു ഹിറ്റ്‌ലര്‍ മാധവന്‍‌കുട്ടി” - സിദ്ദിക്ക് വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് വീണ്ടും തലവേദന; ട്രംപിന്റെ തീരുവ 75 ശതമാനമായി ഉയരാന്‍ സാധ്യത

രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കവുമായി എൽഡിഎഫ്, മുകേഷിനെതിരെയും നടപടിയെടുക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടെക്കും

ഡല്‍ഹിയില്‍ ഷിംലയേക്കാള്‍ തണുപ്പ് കൂടുമെന്ന് ഐഎംഡി മുന്നറിയിപ്പ്

ബിജെപിയുടെ എ ക്ലാസ് മണ്ഡലം, തൃശൂരില്‍ പത്മജ വേണുഗോപാലിന്റെ പേര് പരിഗണനയില്‍

'എൽഡിഎഫിനൊപ്പം തുടരും, അഭ്യൂഹങ്ങൾ മറുപടി അർഹിക്കുന്നില്ല'; കേരള കോൺ​ഗ്രസ് മുന്നണി മാറ്റ ചർച്ചകളിൽ പ്രതികരണവുമായി റോഷി അ​ഗസ്റ്റിൻ

അടുത്ത ലേഖനം
Show comments