മരക്കാറിനെ പേടിച്ച് കാവലിന്റെ റിലീസ് മാറ്റില്ല:ജോബി ജോര്‍ജ്

കെ ആര്‍ അനൂപ്
ബുധന്‍, 24 നവം‌ബര്‍ 2021 (10:46 IST)
മരക്കാര്‍ ഡിസംബര്‍ രണ്ടിന് എത്തുമ്പോള്‍ ഒരാഴ്ച മുമ്പ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസാവുന്നുണ്ട്. അതായത് നാളെ. ഇത് മരക്കാറിനെ ബാധിക്കുമെന്നത്തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. കാവലിനെതിരെ വലിയ നെഗറ്റിവിറ്റിയും ഇപ്പോഴുണ്ട്. ഇതൊന്നും ചിത്രത്തിനെതിരെ വിലപ്പോകില്ലെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്.
 
മരക്കാറിനെ പേടിച്ച് കാവലിന്റെ റിലീസ് മാറ്റില്ലെന്നും മരക്കാര്‍ എന്ന സിനിമ വരുന്നത് കൊണ്ട് കാവലിന് യാതൊരു പ്രശ്‌നവും സംഭവിക്കില്ല,അതുപോലെ കാവല്‍ ഉള്ളത് കൊണ്ട് മരക്കാറിനും ഒന്നും സംഭവിക്കില്ലെന്ന് ജോബി ജോര്‍ജ് പറയുന്നു. രണ്ട് സിനിമകളും അതിന്റെ വഴിക്ക് പോകും. മരക്കാറിനുള്ള കളക്ഷന്‍ മരക്കാറിന് തന്നെ ലഭിക്കും. കാവലിനുള്ളത് കാവലിനും ലഭിക്കുമെന്നും എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിലെ ഇന്ത്യക്കാര്‍ക്ക് മോശം വാര്‍ത്ത: ട്രംപ് ഭരണകൂടം വര്‍ക്ക് പെര്‍മിറ്റ് കാലാവധി വെട്ടിക്കുറച്ചു

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

അടുത്ത ലേഖനം
Show comments