ലൈംഗിക അതിക്രമത്തിന് കാരണം സ്ത്രീകൾ തന്നെ, പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ല; അധിക്ഷേപിച്ച് ഭാഗ്യരാജ്; വീഡിയോ

ലൈംഗീക അതിക്രമത്തിന് ആണുങ്ങളെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സംവിധായകനും അഭിനേതാവുമായ ഭാഗ്യരാജ്.

തുമ്പി ഏബ്രഹാം
ബുധന്‍, 27 നവം‌ബര്‍ 2019 (08:27 IST)
ലൈംഗീക അതിക്രമത്തിന് ആണുങ്ങളെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സംവിധായകനും അഭിനേതാവുമായ ഭാഗ്യരാജ്. സ്ത്രീകളുടെ ദൗര്‍ബല്യങ്ങളെ മുതലെടുക്കാന്‍ പുരുഷന്മാര്‍ക്ക് അവസരം നല്‍കുന്നത് സ്ത്രീകള്‍ തന്നെയാണെന്നും സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിലേക്കുവരെ എത്തുമെന്നും ഭാഗ്യരാജ് പറഞ്ഞു.
 
ഒരു തമിഴ്‌സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയായിരുന്നു ഭാഗ്യാരാജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പണ്ടുകാലത്ത് സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെന്നും ഭാഗ്യരാജ് പറഞ്ഞു.
 
ഇന്ന് മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെട്ട സ്ത്രീകളും ഒരേപോലെ ഉത്തരവാദികളാണെന്നും ഭാഗ്യരാജ് പറഞ്ഞു.
 
വിവാദമായ പൊള്ളാച്ചി കേസിലെ പ്രതികളെയും ഭാഗ്യരാജ് ന്യായീകരിച്ചു. പൊള്ളാച്ചി കേസില്‍ ആണ്‍കുട്ടികളെ മാത്രം തെറ്റ് പറയാന്‍ കഴിയില്ല. നിങ്ങളുടെ (പെണ്‍കുട്ടികളുടെ) ബലഹീനത അവര്‍ ഉപയോഗപ്പെടുത്തി. നിങ്ങള്‍ അവര്‍ക്ക് ആ അവസരം നല്‍കി, അതൊരു വലിയ തെറ്റാണ്, എന്നായിരുന്നു ഭാഗ്യരാജിന്റെ പരാമര്‍ശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments