Webdunia - Bharat's app for daily news and videos

Install App

കലാഭവന്‍ ഷാജോണിന് സെല്‍‌ഫിയെടുക്കാന്‍ അക്ഷയ്‌കുമാര്‍ കാത്തിരുന്നത് ഒരു മണിക്കൂര്‍ !

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (15:35 IST)
കലാഭവന്‍ ഷാജോണ്‍ ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്‍‌മാരില്‍ ഒരാളാണ്. ഏറെ തിരക്കുള്ള നടന്‍. ഉടന്‍ തന്നെ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനും ഒരുങ്ങുന്നു.
 
ഷങ്കര്‍ ചിത്രമായ ‘2.0'ല്‍ ഷാജോണും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ രജനികാന്തിനൊപ്പം ഷാജോണിന് കോമ്പിനേഷന്‍ സീനുകള്‍ ഇല്ല. എന്നാല്‍ അക്ഷയ്കുമാറിനൊപ്പം ഉണ്ട്. പണ്ടുതൊട്ടേ കടുത്ത അക്ഷയ്കുമാര്‍ ഫാന്‍ ആണ് ഷാജോണ്‍. ചിത്രീകരണത്തിനിടെ ഇരുവര്‍ക്കും അധികമൊന്നും സംസാരിക്കാന്‍ പറ്റിയില്ല. 
 
ചിത്രീകരണം അവസാനിക്കുന്നതിന് മുമ്പ് അക്ഷയ് കുമാറിനൊപ്പം ഒരു സെല്‍ഫി എടുക്കണമെന്ന് ഷാജോണിന് ആഗ്രഹമുണ്ടായി. ഷാജോണ്‍ അത് അസോസിയേറ്റുകളില്‍ ഒരാളോട് പറഞ്ഞു.
 
“സിനിമയുടെ ഷൂട്ടിംഗിന്‍റെ അവസാന ദിവസം. അക്ഷയ്കുമാറിന്‍റെ ഷൂട്ട് എനിക്കുമുമ്പേ കഴിഞ്ഞു. എന്‍റെ ക്ലോസപ് ഷോട്ടുകള്‍ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയില്‍ പോയി സെല്‍ഫി എടുക്കുന്നത് ശരിയല്ലാത്തതുകൊണ്ട് എന്‍റെ സെല്‍ഫി മോഹം മറന്നുകളഞ്ഞേക്കാം എന്ന് വിചാരിച്ചു. അദ്ദേഹത്തിന്‍റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂര്‍ണമായും നീക്കം ചെയ്യാന്‍ രണ്ടുമണിക്കൂറോളം എടുക്കുമായിരുന്നു. മൂന്നുമണിക്കൂറോളം കഴിഞ്ഞുകാണും, അസോസിയേറ്റ്സ് വന്നുപറഞ്ഞു. അക്ഷയ്കുമാര്‍ താങ്കള്‍ക്കായി കാരവാനില്‍ വെയ്‌റ്റ് ചെയ്യുന്നുണ്ടെന്ന്, അതും സെല്‍‌ഫി എടുക്കാന്‍. ഞാന്‍ അതുകേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തേപ്പോലെ ഒരു താരം ഒരു മണിക്കൂറോളം എന്‍റെ ആഗ്രഹം സാധിച്ചുതരാനായി നില്‍ക്കുക. എനിക്ക് വിശ്വസിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ കാരവാനില്‍ ഇരുന്ന് സെല്‍‌ഫി എടുത്തു, കുറേനേരം സംസാരിച്ചു” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കലാഭവന്‍ ഷാജോണ്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments