“ഓ! പൊങ്ങച്ചമാണെങ്കില്‍ പൊങ്ങച്ചം, അമ്മ തന്നയല്ലേ പറഞ്ഞത്?” - ലംബോര്‍ഗിനി വിഷയത്തില്‍ മല്ലിക സുകുമാരന്‍ !

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (16:09 IST)
നടന്‍ പൃഥ്വിരാജ് പുതിയതായി വാങ്ങിയ ലം‌ബോര്‍ഗിനി കാറുമായി ബന്ധപ്പെട്ട് അമ്മ മല്ലിക സുകുമാരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോള്‍ ആണ് സൃഷ്ടിച്ചത്. ആഴ്ചകളോളം മല്ലിക സുകുമാരന്‍ എഫ്ബിയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു എന്നുപറയാം.
 
എന്നാല്‍ ആ വിഷയത്തില്‍ ഇപ്പോള്‍ ആദ്യമായി പ്രതികരിച്ച് മല്ലിക തന്നെ രംഗത്തെത്തിയിരിക്കുന്നു. "സാമൂഹ്യപ്രശ്നങ്ങള്‍ക്കെതിരെ ടോളര്‍മാര്‍ ശബ്‌ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആള്‍ക്കാരുടെ നേര്‍ക്കല്ല. എന്നെ ട്രോളിയതിലൊന്നും പ്രശ്നമില്ല. ഇതൊക്കെ കേള്‍ക്കാനും വായിക്കാനുമൊക്കെ എനിക്കിഷ്ടമാണ്” - ഒരു ചാനല്‍ പരിപാടിക്കിടെ മല്ലിക സുകുമാരന്‍ വ്യക്തമാക്കി. 
 
പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ഈ ട്രോള്‍ വിവരം ആദ്യമായി ശ്രദ്ധയില്‍ പെടുത്തിയതെന്ന് മല്ലിക പറയുന്നു. താന്‍ ലം‌ബോര്‍ഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞു എന്ന രീതിയിലാണ് ട്രോളുകളെന്നാണ് പൃഥ്വി അറിയിച്ചത്. “ഓ! പൊങ്ങച്ചമെങ്കില്‍ പൊങ്ങച്ചം. അമ്മ തന്നെയല്ലേ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ” എന്ന് താന്‍ മറുപടി നല്‍കിയതായും മല്ലിക വ്യക്തമാക്കി.

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments