Webdunia - Bharat's app for daily news and videos

Install App

ഇതെങ്ങനെ? കൊള്ളാവോ?; മമ്മൂട്ടിയുടെ ചോദ്യത്തിൽ അമ്പരന്ന് നടിമാർ

മാമാങ്കത്തിലെ സ്ത്രീ വേഷത്തെക്കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി മനസ്സ് തുറക്കുകയാണ്

തുമ്പി ഏബ്രഹാം
ചൊവ്വ, 19 നവം‌ബര്‍ 2019 (15:39 IST)
മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബർ 12ന് തിയേറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടിയുടെ സ്ത്രീവേഷത്തെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. മാമാങ്കത്തിലെ സ്ത്രീ വേഷത്തെക്കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി മനസ്സ് തുറക്കുകയാണ്. 
 
സ്ത്രീ വേഷത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും സിനിമയിലാണ് ഉത്തരമെന്നാണ് മമ്മൂട്ടി പറയുന്നത്. രണ്ടു മാമാങ്ക കാലാഘട്ടത്തിന്റെ കഥയാണിത്. അതിൽ ഒരു ഭാഗത്താണ് താൻ സ്ത്രീ വേഷത്തിലെത്തുന്നതെന്ന് മമ്മൂട്ടി പറയുന്നു. ചില സാഹചര്യങ്ങൾ കൊണ്ട് സ്‌ത്രൈണ വേഷത്തിലേക്ക് മാറേണ്ടി വരുന്നതാണ്. കഥ മുഴുവൻ പറഞ്ഞാൽ സിനിമ കാണുമ്പോൾ പുതുമ തോന്നില്ല. ബാക്കിയെല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം സിനിമയിൽ നിന്ന് ലഭിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. 
 
മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ നായികമാരായ അനു സിത്താരയും പ്രാചി ടെ‌ഹ്ലാനും അഭിമുഖത്തിൽ പങ്കെടുത്തു. പൊട്ടുകുത്തി നിൽക്കുന്ന മമ്മൂട്ടിയുടെ വേഷം കണ്ട് അത്ഭുതപ്പെട്ട അനു സിത്താരയെ നോക്കി തന്റെ ശൃംഗാരഭാവം എങ്ങനെയുണ്ടെന്നും മമ്മൂട്ടി അഭിമുഖത്തിനിടയിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്. 
 
ഓരോ കഥയുടെയും ഭൂമികയിൽ നിൽക്കുമ്പോൾ നമ്മൾ ആ കഥാപാത്രമായി മാറും. മലയാളത്തിലെ ബാഹുബലിയെന്ന് ഒന്നും മാമാങ്കത്തെ വിളിക്കാൻ സാധിക്കില്ല. ബാഹുബലി സാങ്കൽപ്പിക കഥയാണ്.  മാമാങ്കം അങ്ങനെയല്ല, അത് ചരിത്രത്തിൽ രേഖപ്പെടുത്തിയ സംഭവമാണ്. പ്രതികാരം വീട്ടലിന്റെ ആവർത്തനമാണ് മാമാങ്കമെന്നും മമ്മൂട്ടി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിത നയ്യാര്‍ അന്തരിച്ചു

കൊവിഡ് പോലൊരു മഹാമാരി നാലു വർഷത്തിനുള്ളിൽ ഇനിയുമുണ്ടാകാം, പ്രവചനവുമായി ബിൽ ഗേറ്റ്സ്

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ സ്ത്രീയെയും മകനെയും വെട്ടിക്കൊന്നു !

ഗാസയിലെ അഭയാര്‍ത്ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments