മുകേഷിനോട് മമ്മൂട്ടി പറഞ്ഞു - ഡേറ്റ് തരാം, പടം ചെയ്യൂ; പക്ഷേ മുകേഷ് എന്തുചെയ്തെന്നോ!

Webdunia
ശനി, 17 നവം‌ബര്‍ 2018 (17:09 IST)
ഇത്രയധികം പുതിയ സംവിധായകരെ പരീക്ഷിച്ചിട്ടുള്ള ഒരു സൂപ്പര്‍താരം മമ്മൂട്ടിയെപ്പോലെ ഇന്ത്യന്‍ സിനിമയില്‍ വേറൊരാള്‍ ഉണ്ടായിട്ടില്ല. ഓരോ വര്‍ഷവും മമ്മൂട്ടി ഏറ്റവും കുറഞ്ഞത് ഒരു പുതിയ സംവിധായകനെയെങ്കിലും അവതരിപ്പിക്കുന്നു. അതില്‍ പലരും വലിയ സംവിധായകരായി മാറുന്നു. ഏറ്റവും പുതിയതായി അബ്രഹാമിന്‍റെ സന്തതികളിലൂടെ ഷാജി പാടൂരിനെ അവതരിപ്പിച്ചു. കുട്ടനാടന്‍ ബ്ലോഗിലൂടെ സേതുവിനെ കൊണ്ടുവന്നു. മാമാങ്കം ചെയ്യുന്ന സജീവ് പിള്ളയും പുതുമുഖം.
 
‘മുകേഷ് കഥകള്‍’ പ്രശസ്തമാണല്ലോ. ഓരോ പുതിയ കഥ മുകേഷ് പറയുമ്പോഴും അത് വളരെ സിനിമാറ്റിക്കായാണ് അവതരിപ്പിക്കുക. അതൊക്കെ കേള്‍ക്കുമ്പോള്‍ മമ്മൂട്ടി പറയാറുണ്ട് മുകേഷിന് സംവിധായകനാകാന്‍ കഴിയുമെന്ന്. മുകേഷ് സംവിധാനം ചെയ്യുകയാണെങ്കില്‍ ഡേറ്റ് നല്‍കാനും മമ്മൂട്ടി തയ്യാറായിരുന്നു. എന്നാല്‍ മുകേഷിന് സംവിധാനത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല.
 
ജനപ്രിയനായകന്‍ ദിലീപിനും മമ്മൂട്ടി ഡേറ്റ് നല്‍കാന്‍ തയ്യാറായിരുന്നു. ദിലീപിന് മികച്ച സംവിധായകനാകാന്‍ കഴിയുമെന്നാണ് മമ്മൂട്ടി വിശ്വസിക്കുന്നത്. ദിലീപ് സഹസംവിധായകനായിരുന്ന കാലത്ത് മമ്മൂട്ടി ഡേറ്റ് നല്‍കാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപിന് എങ്ങനെയും നടനാവുക എന്നതായിരുന്നു ആഗ്രഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് വൈറ്റ് ഗോള്‍ഡ്? അതിന്റെ ഗുണങ്ങളും മൂല്യവും അറിയാമോ

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments