‘നിങ്ങളുടെ കച്ചറ സിനിമയില്‍ അഭിനയിക്കുന്നില്ല’ - സംവിധായകനോട് മമ്മൂട്ടി തുറന്നടിച്ചു!

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (14:43 IST)
കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നത് മമ്മൂട്ടിയുടെ സ്വഭാവമാണ്. അത് ആരോടായാലും, ഏത് സാഹചര്യത്തിലായാലും. പറയാനുള്ളത് പറഞ്ഞിരിക്കും. അല്ലാതെ മനസില്‍ കൊണ്ടുനടന്ന് അതിനനുസരിച്ച് പെരുമാറുന്ന പരിപാടിയൊന്നുമില്ല.
 
നടി പ്രവീണ സിനിമയില്‍ വന്ന കാലം. ‘എഴുപുന്ന തരകന്‍’ എന്ന മമ്മൂട്ടിച്ചിത്രത്തില്‍ പ്രവീണ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ആ ലൊക്കേഷനിലേക്ക് ഒരുദിവസം പ്രവീണയ്ക്ക് ഒരു സംവിധായകന്‍റെ കോള്‍ വന്നു. പ്രവീണയുടെ അച്ഛനാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.
 
പുതിയ പ്രൊജക്ടിന്‍റെ കാര്യം പറയാനാണെന്ന് പറഞ്ഞപ്പോള്‍ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറഞ്ഞുകൊള്ളാന്‍ പ്രവീണയുടെ അച്ഛന്‍ പറഞ്ഞു. എന്നാല്‍ വിളിച്ചയാള്‍ക്ക് പ്രവീണയോടുതന്നെ സംസാരിക്കണം. താനാണ് കാര്യങ്ങള്‍ നോക്കുന്നതെന്നും എല്ലാ കാര്യങ്ങളും തന്നോട് പറയാനും അച്ഛന്‍ പറഞ്ഞിട്ടും അയാള്‍ പ്രവീണയോട് സംസാരിക്കണം എന്നതില്‍ ഉറച്ചുനിന്നു. പ്രവീണയുടെ അച്ഛന് ദേഷ്യം വന്നു. ‘എങ്കില്‍ നിങ്ങളുടെ ചിത്രം ചെയ്യുന്നില്ല’ എന്നുപറഞ്ഞ് അച്ഛന്‍ ഫോണ്‍ വച്ചു.
 
പിറ്റേന്ന് ഇക്കാര്യം പ്രവീണ മമ്മൂട്ടിയോട് പറഞ്ഞു. രണ്ടുമൂന്ന് ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ഫോണ്‍ ചെയ്തത്. അപ്പോള്‍ തന്നെ മമ്മൂട്ടി അയാളെ വിളിച്ചു. “നിങ്ങളുടേതുപോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല. അവള്‍ നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണ്” - എന്ന് പറഞ്ഞു.
 
പിന്നീട് പ്രവീണയ്ക്ക് ഒരു ഉപദേശവും മമ്മൂട്ടിയുടെ വക. “ഇതുപോലെ നിറയെ കോളുകള്‍ വരും. നിറയെ ആളുകള്‍ വിളിക്കും. അതിലൊന്നും പോയി ചാടരുത്. നല്ല കഥ, നല്ല സംവിധായകന്‍ ഒക്കെ നോക്കി പടം തെരഞ്ഞെടുത്താല്‍ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും” എന്ന്. ഇന്നും പ്രവീണ ആ ഉപദേശത്തിന് ഏറെ മൂല്യം കല്‍പ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments