ആളുകള്‍ എന്നെ തരം‌താഴ്ത്തി, അപമാനിച്ചു; പക്ഷേ ഞാന്‍ ഉയര്‍ന്നുവന്നു: മമ്മൂട്ടി

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (18:18 IST)
തിരിച്ചടികളിലൂടെ കടന്നുവന്ന് സിംഹാസനം പിടിച്ചടക്കിയ മെഗാതാരമാണ് മമ്മൂട്ടി. പ്രതിസന്ധികള്‍ അദ്ദേഹത്തിന് എക്കാലവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും സമാനതകളില്ലാത്ത പോരാട്ടത്തിലൂടെയാണ് മമ്മൂട്ടി കീഴടക്കിയിട്ടുള്ളത്.
 
എണ്‍പതുകളുടെ മധ്യത്തില്‍ മമ്മൂട്ടിക്ക് കടുത്ത പ്രതിസന്ധികളെയാണ് നേരിടേണ്ടി വന്നത്. അത് വളരെ മോശം കാലഘട്ടമായിരുന്നുവെന്നും തനിക്ക് അവിടെനിന്ന് ഉയര്‍ന്നുവരാന്‍ കഴിയില്ലെന്നുപോലും കരുതിയിരുന്നു എന്നും മമ്മൂട്ടി പിന്നീട് പറഞ്ഞിട്ടുണ്ട്.
 
ഒരുപാട് അപമാനിക്കപ്പെട്ട അവസ്ഥ തനിക്കുണ്ടായെന്ന് ബി ബി സിക്ക് നല്‍കിയ ഒരഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. വളരെ വേദനിപ്പിക്കുന്നതായിരുന്നു ആ അനുഭവമെന്നും ഒരു നടനെന്ന നിലയില്‍ ആളുകള്‍ തന്നെ തരം താഴ്ത്തിയെന്നും ആ അഭിമുഖത്തില്‍ മമ്മൂട്ടി വ്യക്തമാക്കി. 
 
പക്ഷേ അതില്‍ നിന്ന് തനിക്കൊരു പുനര്‍ജ്ജന്മമാണ് പിന്നീടുണ്ടായതെന്നും മമ്മൂട്ടി ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന് വെളിപ്പെടുത്തി. എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവരികയായിരുന്നു എന്നും മമ്മൂട്ടി അന്ന് വ്യക്തമാക്കി.
 
മമ്മൂട്ടിയുടെ ആ പുനര്‍ജ്ജന്മമായിരുന്നു ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ന്യൂഡെല്‍ഹി!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments