Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി നിരസിച്ചിരുന്നെങ്കില്‍ ‘വണ്‍’ നടക്കില്ല, അദ്ദേഹം ഉറപ്പുനല്‍കിയതിന്‍റെ ബലത്തിലാണ് തിരക്കഥ എഴുതിയത് !

ഗേളി ഇമ്മാനുവല്‍
വെള്ളി, 21 ഫെബ്രുവരി 2020 (19:45 IST)
പ്രഖ്യാപിക്കപ്പെട്ട അന്നുമുതല്‍ പ്രേക്ഷകപ്രതീക്ഷ വാനോളമുയര്‍ത്തിയ പ്രൊജക്‍ടാണ് മമ്മൂട്ടിയുടെ ‘വണ്‍’. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി ഒരു രാഷ്ട്രീയ സിനിമ ചെയ്യുന്നു എന്നതാണ് വണ്ണിന്‍റെ പ്രത്യേകത. മലയാളത്തില്‍ നിലവിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളായ സഞ്‌ജയ് - ബോബി ടീമാണ് ഈ സിനിമയുടെ രചന നിര്‍വഹിക്കുന്നത് എന്നതും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്.
 
‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്‍റെ വരവറിയിച്ച സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ആണ് വണ്ണിന്‍റെ സംവിധാനം. മമ്മൂട്ടി മാത്രമായിരുന്നു ഈ സിനിമയിലെ നായക കഥാപാത്രത്തിനായി ആദ്യത്തെയും അവസാനത്തെയും ചോയ്‌സെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ സന്തോഷ് വിശ്വനാഥ്.
 
മമ്മൂട്ടി ഈ സിനിമ നിരസിച്ചിരുന്നെങ്കില്‍ ഈ ചിത്രം സാധ്യമാകില്ലായിരുന്നു എന്നും സംവിധായകന്‍ വ്യക്‍തമാക്കി. മമ്മൂട്ടിയുടെ ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമാണ് സഞ്ജയും ബോബിയും വണ്ണിന്‍റെ തിരക്കഥ എഴുതിയത്.
 
ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് എന്നാണ് കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന നായക കഥാപാത്രത്തിലൂടെ ഈ ചിത്രത്തില്‍ മമ്മൂട്ടി കാട്ടിത്തരുന്നത്. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവിന്‍റെയും ഛായയിലല്ല നായക കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
 
രഞ്‌ജിത്, ജോജു, മുരളി ഗോപി, ഗായത്രി അരുണ്‍, നിമിഷ സജയന്‍, ബാലചന്ദ്രമേനോന്‍, മാമുക്കോയ തുടങ്ങിയവര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇച്ചായിസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന വണ്‍ ഏപ്രില്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

അടുത്ത ലേഖനം
Show comments