Webdunia - Bharat's app for daily news and videos

Install App

'ബാലരമ'യ്‌ക്കു വേണ്ടി മമ്മൂക്ക അടികൂടിയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് സനുഷ

ഈ സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി സനൂഷ പിന്നീട് മലയാള സിനിമയിലെ നായിക നടിയെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ചു.

Webdunia
ശനി, 24 ഓഗസ്റ്റ് 2019 (10:25 IST)
‘കാഴ്ച’ എന്ന ചിത്രമാണ് നടി സനൂഷയെ ശ്രദ്ധേയയാക്കിയത് . ഈ സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി സനൂഷ പിന്നീട് മലയാള സിനിമയിലെ നായിക നടിയെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ചു. കാഴ്ച എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോളുണ്ടായ രസകരമായ അനുഭവങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് താരം. 
 
‘കാഴ്ച’ സിനിമയുടെ സെറ്റില്‍ മറ്റൊരു മമ്മുക്കയായിരുന്നു ഞാന്‍ കണ്ടത്. ബാലരമയ്‌ക്കൊക്കെ വേണ്ടി അദ്ദേഹം ഞങ്ങളോട് അടികൂടിയിട്ടുണ്ട്. ലൊക്കേഷനിൽ എത്തുമ്പോൾ സ്‌ട്രോബറിയൊക്കെ കൊണ്ട് വരും. ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരും.
 
ആ സിനിമയില്‍ മമ്മുക്കയുടെ കഥാപാത്രം കാണിക്കുന്ന അതേ സ്‌നേഹവും വാത്സല്യവും ചിത്രീകരണം ഇല്ലാത്തപ്പോഴും കാണിച്ചിരുന്നു. ഇപ്പോള്‍ കണ്ടാലും പഠനത്തില്‍ ശ്രദ്ധിക്കണം ഉഴപ്പരുത് സിനിമ ശ്രദ്ധിക്കണം എന്നൊക്കെ പറയും. ‘കാഴ്ച’ സിനിമയെ ഓര്‍ക്കുമ്പോൾ ഇന്നും മനസ്സില്‍ നില്‍ക്കുന്നത് ഒരപകടമാണ്. ചിത്രീകരണത്തിനിടെ ഒരിക്കൽ ക്യാമറ വെള്ളത്തിലേക്ക് വീണുപോയി.
 
ആ സമയം പകുതിയോളം ഷൂട്ട് കഴിഞ്ഞിരുന്നു, ഞങ്ങളെല്ലാവരും പേടിച്ചു. ആ സമയത്തിൽ ഫിലിം അല്ലെ ഒന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചത് ഓര്‍മ്മയുണ്ട്. ദൈവം കാത്തു ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കാഴ്ച സിനിമയെക്കുറിച്ച്‌ സനൂഷ വീണ്ടും മനസ്സ് തുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

അടുത്ത ലേഖനം
Show comments