Mukesh- saritha : ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ എന്റെ വയറില്‍ ചവിട്ടി, കരഞ്ഞപ്പോള്‍ നീ മികച്ച നടിയാണെന്ന് പറഞ്ഞ് കളിയാക്കി: മുകേഷിനെതിരെ സരിത

Webdunia
വെള്ളി, 26 മെയ് 2023 (20:05 IST)
മലയാളത്തിലെ താരദമ്പതിമാരില്‍ ഒന്നായിരുന്നു മുകേഷും സരിതയും. എന്നാല്‍ 1988ല്‍ വിവാഹിതരായ ഇവര്‍ 2011ല്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മുകേഷ് പിന്നീട് മേതില്‍ ദേവികയെ രണ്ടാമത് വിവാഹം കഴിച്ചെങ്കിലും ഈ വിവാഹബന്ധവും നീണ്ടുനിന്നിരുന്നില്ല. ഇപ്പോളിതാ ദാമ്പത്യകാലത്ത് മുകേഷ് തന്നൊട് ചെയ്ത ദ്രോഹങ്ങളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഭാര്യയായ സരിത.
 
താനുമായി വിവാഹബന്ധത്തില്‍ ആയിരുന്നപ്പോഴും മറ്റ് പലരോടുമായി നടന് അവിഹിതബന്ധങ്ങള്‍ ഉണ്ടായിരുന്നതായി സരിത പറയുന്നു. ഒരിക്കല്‍ ഗര്‍ഭിണിയായ തന്നെ മുകേഷ് വയറിന് ചവിട്ടിയതിനെ പറ്റിയാണ് സരിത വികാരാധീനയായി തുറന്ന് സംസാരിച്ചത്. മുകേഷ് അര്‍ധരാത്രി മദ്യപിച്ച് കയറി വരും. വൈകിയതിനെ പറ്റി ചോദിച്ചാല്‍ മുടിയില്‍ പിടിച്ച് വലിച്ച് അടുക്കളയില്‍ വലിച്ചിഴച്ച് കൊണ്ടുപോവുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുന്നില്‍ വെച്ച് പോലും എന്നെ ഉപദ്രവിച്ചിട്ടുണ്ട്. ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് ഞാന്‍ ബന്ധം അവസാനിച്ച് വീട്ടിലേക്ക് പോകുന്നത് സരിത പറയുന്നു. മുകേഷ് മൂലം അനുഭവിക്കുന്നതൊന്നും മീഡിയയോട് പറയരുതെന്ന് മുകേഷിന്റെ അച്ഛന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും സരിത പറയുന്നു.
 
ഗര്‍ഭിണിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ വയറില്‍ ചവിട്ടിയിരുന്നു. വേദന കൊണ്ട് ഞാന്‍ കരയുമ്പോഴും നീ മികച്ച നടിയാണെന്ന് അദ്ദേഹം എന്നെ നോക്കി കളിയാക്കി പറഞ്ഞുകൊണ്ടിരുന്നു. ഒമ്പതാം മാസത്തില്‍ വയറും വെച്ച് കാറില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ മനപ്പൂര്‍വം അദ്ദേഹം വാഹനം മുന്നോട്ട് എടുത്തതിനാല്‍ ഞാന്‍ തടഞ്ഞു വീണിരുന്നു. തുടര്‍ച്ചയായി ഇത്തരത്തില്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും.ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങളെല്ലാം സരിത തുറന്നുപറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

സുരക്ഷാ പ്രശ്‌നം: ബംഗ്ലാദേശില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചു

ശബരിമല സ്വര്‍ണക്കൊള്ളകേസ്: എം പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും

അടുത്ത ലേഖനം
Show comments