ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം ഉർവശിയെ അപമാനിക്കുന്നതിന് തുല്യം: സത്യൻ അന്തിക്കാട്

കെ ആർ അനൂപ്
ചൊവ്വ, 24 നവം‌ബര്‍ 2020 (14:50 IST)
ഉർവശി - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം മലയാളികളുടെ മനസ്സിൽ ഇടം നേടിയവയായിരുന്നു. അച്ചുവിൻറെ അമ്മ, മഴവിൽക്കാവടി, തലയണ മന്ത്രം തുടങ്ങി നിരവധി ചിത്രങ്ങൾ ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്നു. സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഉർവശി. സൂരറൈ പോട്ര്, പുത്തം പുതു കാലൈ, മൂക്കുത്തി അമ്മൻ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. അതിനാൽ തന്നെ ഉർവശി എന്ന നടി വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. 
 
ഉർവശിയെ ലേഡി മോഹൻലാൽ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ അങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
മോഹൻലാലിനും ഉർവശിക്കും അവരവരുടേതായ വ്യക്തിത്വവുമുണ്ടെന്നും മോഹന്‍ലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉര്‍വശിയെന്നും സത്യൻ അന്തിക്കാട് പറയുന്നു. മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ. ഇരുവരും ഒരേ ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് മനസ്സുതുറന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

അടുത്ത ലേഖനം
Show comments