ഗപ്പിയും മായാനദിയും ഒടി‌ടി റിലീസ് ചെയ്യാമായിരുന്നു: ടോവിനോ തോമസ്

കെ ആര്‍ അനൂപ്
വെള്ളി, 17 ജൂലൈ 2020 (15:50 IST)
മലയാളം സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്താൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ടോവിനോ തോമസ്. “ഒടിടി പ്ലാറ്റ്‌ഫോമിൽ ഫോറൻസിക് പുറത്തിറങ്ങിയപ്പോൾ, ഞങ്ങൾക്ക് ധാരാളം ഫീഡ്‌ബാക്ക് ലഭിച്ചു. കൂടുതലും മലയാളികളല്ലാത്തവരിൽ നിന്നാണ്  ലഭിച്ചത്".
 
വാസ്തവത്തിൽ, ഈ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ ഞങ്ങൾക്ക് ലഭിച്ച റിവ്യൂവിനെക്കാൾ മികച്ചതായിരുന്നു ഒടി‌ടിയില്‍ ചിത്രം റിലീസ് ചെയ്തപ്പോൾ കിട്ടിയത്. അതിനാൽ, സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിയാൽ മലയാള സിനിമകളും സ്വീകരിക്കപ്പെടും.
 
ഗപ്പിയും മായാനദിയും ഒടി‌ടിയിൽ‌ റിലീസ് ചെയ്യാമായിരുന്നു എന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു, എങ്കില്‍ ആ സിനിമകൾ കൂടുതൽ‌ പ്രേക്ഷകരിലേക്ക് എത്തുമായിരുന്നു - ടോവിനോ തോമസ് പറയുന്നു.
 
ബേസിൽ ജോസഫിന്റെ മിന്നൽ മുരളി അടക്കം നിരവധി ചിത്രങ്ങളാണ് ടോവിനോയുടേതായി ഈവർഷം പുറത്തുവരാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പുകടി ചികിത്സയ്ക്ക് ഇനി അലയേണ്ട; 108-ൽ വിളിച്ചാൽ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിലേക്ക് ഉടൻ മാറ്റം

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

അടുത്ത ലേഖനം
Show comments