Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി 1971 കണ്ടു, ഒന്നും മിണ്ടാതെ മേജര്‍ രവിയുടെ മുഖത്തേക്ക് നോക്കി!

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (21:13 IST)
മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ പ്രദര്‍ശനത്തിനെത്തുന്നതിന്‍റെ ആഘോഷത്തിലാണ് ലാല്‍ ആരാധകര്‍. ലോകമെമ്പാടുമായി വമ്പന്‍ റിലീസാണ് ചിത്രത്തിനുള്ളത്. ചിത്രം ദി ഗ്രേറ്റ് ഫാദറിന്‍റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് മറികടക്കുമോ എന്ന് കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.
 
അതേസമയം, 1971ന്‍റെ ചില പ്രധാന രംഗങ്ങള്‍ മമ്മൂട്ടി കണ്ടതായി സംവിധായകന്‍ മേജര്‍ രവി വെളിപ്പെടുത്തി. “ചില രംഗങ്ങളൊക്കെ മമ്മൂക്ക കണ്ടു. ട്രെയ്‌ലറും. കണ്ടിട്ട് ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം” - സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തില്‍ മേജര്‍ രവി വ്യക്തമാക്കി.
 
ഈ സിനിമയുടെ നരേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. മേജര്‍ രവിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മമ്മൂട്ടി 1971ന് വോയ്സ് ഓവര്‍ നല്‍കിയത്. ചിത്രത്തിന്‍റെ ഉള്‍ക്കരുത്ത് വ്യക്തമാകുന്ന രീതിയില്‍ അതിഗംഭീരമായ നരേഷനാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. 
 
1971ലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള സിനിമയില്‍ ഇരട്ടവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മേജര്‍ മഹാദേവനും മേജര്‍ സഹദേവനും. ഇതില്‍ മേജര്‍ സഹദേവന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മധ്യപ്രദേശില്‍ മഴക്കാലത്ത് ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയുടെ ക്ഷാമം; പാമ്പുകടിയേറ്റ് കഴിഞ്ഞ വര്‍ഷം മരിച്ചത് 2500 പേര്‍

പൊളിഞ്ഞുവീണ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ആര്‍പ്പുക്കര പഞ്ചായത്ത്

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: മരണപ്പെട്ട ബിന്ദുവിന് ധനസഹായം, സംസ്‌കാര ചടങ്ങിന് 50,000 രൂപ നല്‍കും

നിപ: മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Vaikom Muhammad Basheer: ജൂലൈ അഞ്ച്, വൈക്കം മുഹമ്മദ് ബഷീര്‍ ദിനം

അടുത്ത ലേഖനം
Show comments