Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്‍റെ തെലുങ്ക് പ്രവേശം ആഘോഷമാക്കി രാജമൌലി !

“മോഹന്‍ലാലിനെ തെലുങ്കിലേക്ക് കൊണ്ടുവന്നതിന് നന്ദി” - രാജമൌലി ആവേശത്തില്‍ !

Webdunia
ശനി, 25 ജൂണ്‍ 2016 (16:05 IST)
“ഞാന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന മോഹന്‍ലാലിനെ തെലുങ്കിലേക്ക് കൊണ്ടുവന്നതിന് നന്ദി” - പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ സിനിമയിലെ ഷോമാന്‍ എസ് എസ് രാജമൌലി. ബാഹുബലി 2ന്‍റെ യുദ്ധചിത്രീകരണം പ്രതിബന്ധങ്ങളൊന്നുമില്ലാതെ പുരോഗമിക്കുന്നതിനിടയിലാണ് രാജമൌലി തനിക്കേറ്റവും പ്രിയപ്പെട്ട നടനെ തെലുങ്ക് പ്രേക്ഷകര്‍ക്കായി ലഭിച്ചതില്‍ സന്തോഷം അറിയിച്ചിരിക്കുന്നത്.
 
‘മനമന്ത’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ തെലുങ്കിലേക്ക് പ്രവേശിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന് ഗൌതമിയാണ് നായികയായിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസറും രാജമൌലി പങ്കുവച്ചിട്ടുണ്ട്.
 
ചന്ദ്രശേഖര്‍ യെലേതിയാണ് മനമന്ത സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലും മലയാ‍ളത്തിലുമായി സിനിമ പുറത്തിറങ്ങും. മലയാളത്തില്‍ ‘വിസ്മയം’ എന്നാണ് സിനിമയ്ക്ക് പേര്.
 
ജൂലൈയിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. അതിനുശേഷം മോഹന്‍ലാലിന്‍റെ ‘ജനതാ ഗാരേജ്’ എന്ന തെലുങ്ക് സിനിമയും റിലീസാകും. 2018ല്‍ മോഹന്‍ലാലും രാജമൌലിയും ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments