Webdunia - Bharat's app for daily news and videos

Install App

ലോകത്തില്‍ ഇങ്ങനെ ഒരു സിനിമ ആദ്യം, ജയസൂര്യയാണ് നായകന്‍ !

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (15:36 IST)
ലോകസിനിമാചരിത്രത്തില്‍ പരാജയപ്പെട്ട ഒരു സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടായിട്ടുണ്ടോ? ഇല്ല എന്ന് ഏതാണ്ടുറപ്പാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്ന് മലയാളത്തില്‍ സംഭവിക്കുകയാണ്. ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ഫ്ലോപ്പ് സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ ചിത്രീകരണം തുടങ്ങും.
 
“എന്നെ സംബന്ധിച്ച് വലിയ അത്ഭുതമാണിത്. കാരണം, ലോകസിനിമയുടെ ചരിത്രത്തില്‍ തന്നെ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തേക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ല. സാധാരണയായി ഒരു സിനിമ ഹിറ്റായാല്‍ അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ തന്നെ അതിന്‍റെ രണ്ടാം ഭാഗത്തേക്കുറിച്ച് ചിന്തിച്ചുതുടങ്ങും. ആട് ഒരു ഭീകരജീവിയാണ് തിയേറ്ററില്‍ പരാജയപ്പെട്ട സിനിമയാണ്. ആദ്യദിവസം മുതല്‍ കൂവലും, ഓണ്‍ലൈനില്‍ എഴുതിക്കൊല്ലലുമൊക്കെയായിരുന്നു. കുറച്ചുനാള്‍ക്ക് ശേഷം ഷാജി പാപ്പന്‍ ഹിറ്റായി. പാപ്പനെ രൂപത്തിലും വസ്ത്രധാരണത്തിലും അനുകരിക്കുന്നവര്‍ പെരുകി. യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ എന്നേക്കാള്‍ കൂടുതല്‍ മറ്റ് ഷാജി പാപ്പന്‍‌മാരെ കാണാം എന്നതാണ് സ്ഥിതി” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജയസൂര്യ വ്യക്തമാക്കുന്നു. 
 
“കുറേക്കാലമായി ആടിന്‍റെ രണ്ടാം ഭാഗം വേണം എന്ന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ആവശ്യമുയരുകയാണ്. ആദ്യം പക്ഷേ ഞങ്ങള്‍ അതത്ര കാര്യമാക്കിയില്ല. ആവശ്യം കൂടിക്കൂടി വന്നു. രണ്ടുവര്‍ഷത്തോളമായപ്പോഴാണ് എന്നാല്‍ രണ്ടാം ഭാഗം ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്. രണ്ടാം ഭാഗത്തില്‍ ഒരു മികച്ച കണ്‍‌സെപ്ടാണ്. എന്തൊക്കെയാണോ ആദ്യഭാഗത്തില്‍ സംഭവിച്ചത് അതൊന്നും രണ്ടാം ഭാഗത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും” - ജയസൂര്യ വ്യക്തമാക്കി. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍

മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി

കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും; ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി

മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ്; കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍

അടുത്ത ലേഖനം
Show comments