ഷങ്കര്‍ സമ്മതിച്ചു, രാജമൌലി തന്നെ കിംഗ്!

Webdunia
ചൊവ്വ, 2 മെയ് 2017 (14:11 IST)
ഇന്ത്യന്‍ സിനിമാലോകത്ത് കാലങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന ഒരു സംശയവും അതിനെച്ചൊല്ലിയുള്ള തര്‍ക്കവുമുണ്ട്. എസ് എസ് രാജമൌലിയാണോ ഷങ്കറാണോ നമ്പര്‍ വണ്‍ സംവിധായകന്‍? രണ്ടുപക്ഷങ്ങളായി ചേര്‍ന്ന് ആരാധകര്‍ ഈ വിഷയത്തില്‍ തല്ലുകൂടുന്നത് സോഷ്യല്‍ മീഡിയയിലെ പതിവുകാഴ്ച.
 
എന്നാല്‍ ഇപ്പോള്‍ ഷങ്കര്‍ തന്നെ സമ്മതിച്ചിരിക്കുന്നു, രാജമൌലി തന്നെയാണ് കിംഗ്. ബാഹുബലി 2 കണ്ടതിന് ശേഷമുള്ള ഷങ്കറിന്‍റെ ട്വീറ്റിലാണ് ഈ രീതിയിലുള്ള പ്രതികരണം.
 
Just saw Bahubali 2 - The pride of Indian Cinema. What a Bravery, Beauty, Grandness & Music.. Awestruck. Hats off to 'Raja'mouli artsts n team.... എന്നാണ് ഷങ്കര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഷങ്കറിനെ ഗുരുസ്ഥാനത്ത് കണ്ടിരിക്കുന്ന രാജമൌലിയെ സംബന്ധിച്ചിടത്തോളം ഈ പ്രതികരണം ഏറ്റവും വലിയ നിധിയാണെന്നതില്‍ സംശയമില്ല.
 
ബാഹുബലി2നേക്കാള്‍ മുതല്‍ മുടക്കില്‍ ഇപ്പോള്‍ എന്തിരന്‍ 2.0 സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് ഷങ്കര്‍. അതുകൂടി ഇറങ്ങിയിട്ടേ ആരാണ് നമ്പര്‍ വണ്‍ എന്ന തര്‍ക്കത്തിന് ആരാധകര്‍ക്ക് പൂര്‍ണമായ ഉത്തരം ലഭിക്കൂ.

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ പോലീസുകാരിക്കുനേരെ ലൈംഗിക അതിക്രമം പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

ആറ്റുകാല്‍ പൊങ്കാലയുടെ തിയതിയും സമയവും നിശ്ചയിക്കുന്ന ജ്യോതിഷി അന്തരിച്ചു

ട്രംപിനോട് ചങ്ങാത്തം, പുലിവാല് പിടിച്ച് അസിം മുനീർ, ഗാസയിലേക്ക് പാക് പട്ടാളത്തെ അയക്കണമെന്ന് ആവശ്യം

കൊച്ചി മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി, ദീപ്തി മേരി വർഗീസിനെതിരെ ഒരു വിഭാഗം നേതാക്കൾ

പുതുവര്‍ഷത്തില്‍ പടക്കം പൊട്ടിക്കല്‍ വേണ്ട: നിരോധന ഉത്തരവിറക്കി കര്‍ണാടക പോലീസ്

അടുത്ത ലേഖനം
Show comments