Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കാന്‍ വരുന്നില്ലെന്ന് ഗൌതം മേനോന്‍, പ്രതിഫലം തരുന്നില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ !

ഒരു പാട്ടിലഭിനയിക്കാന്‍ സൂപ്പര്‍സ്റ്റാര്‍ എത്തിയില്ല, പാട്ടില്ലാതെ പടം റിലീസ് ചെയ്യാന്‍ സംവിധായകന്‍ !

Webdunia
ശനി, 2 ജൂലൈ 2016 (15:35 IST)
‘അച്ചം എന്‍‌പത് മടമൈയടാ’ സൂപ്പര്‍താരം ചിമ്പു അഭിനയിക്കുന്ന പുതിയ പ്രണയചിത്രമാണ്. ഗൌതം വാസുദേവ് മേണോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിന്‍റെ സ്വന്തം മഞ്ജിമ മോഹനാണ് നായിക. ഇനി ഒരു ഗാനരംഗം മാത്രമാണ് ഈ സിനിമയ്ക്കായി ചിത്രീകരിക്കാനുള്ളത്. എന്നാല്‍ ഒരു വല്ലാത്ത പ്രതിസന്ധിയിലാണ് ഇപ്പോള്‍ ഈ സിനിമ.
 
‘തള്ളിപ്പോകാതേ...’ എന്ന എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഗാനം ഇതിനോടകം തന്നെ വന്‍ ഹിറ്റായിട്ടുള്ളതാണ്. ഈ പാട്ടുരംഗത്തില്‍ അഭിനയിക്കാന്‍ ചിമ്പു വരുന്നില്ല എന്നതാണ് ഗൌതം മേനോന്‍റെ പരാതി. ഇനിയും ഈ അവഗണന തുടര്‍ന്നാല്‍ ആ പാട്ടില്ലാതെ ചിത്രം റിലീസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും ഗൌതം മേനോന്‍ പറയുന്നു.
 
എന്നാല്‍, തനിക്ക് ഈ സിനിമയില്‍ അഭിനയിച്ചതിന്‍റെ പ്രതിഫലം ഇതുവരെയും ലഭിക്കാതിരുന്നതുകൊണ്ടാണ് അഭിനയിക്കാത്തതെന്നാണ് ചിമ്പു പറയുന്നത്. പ്രതിഫലം പൂര്‍ണമായും കിട്ടിയാല്‍ മാത്രമേ താന്‍ ആ ഗാനരംഗത്തില്‍ അഭിനയിക്കുകയുള്ളൂ എന്നും ചിമ്പു വ്യക്തമാക്കുന്നു.
 
ഗൌതം മേനോന്‍ തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജൂലൈ 15ന് റിലീസ് നിശ്ചയിച്ചിരുന്നു എങ്കിലും അന്ന് റിലീസാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
“ചിമ്പു ഷൂട്ടിംഗിന് വന്നാല്‍ ആ ഗാനരംഗം സ്ക്രീനില്‍ ഉണ്ടാകും. ഇല്ലെങ്കില്‍ ഉണ്ടാകില്ല. അങ്ങനെ ആ പാട്ട് ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തമിഴ് പ്രേക്ഷകര്‍ എന്നോട് ക്ഷമിക്കണം. ആ പാട്ട് ചിത്രീകരിക്കാനുണ്ട്. ചിമ്പുവിന്‍റെ ഡബ്ബിംഗ് ബാക്കിയുണ്ട്. പണം കൊടുക്കാനുണ്ടെങ്കില്‍ ഡബ്ബിംഗ് ചെയ്യാതെ ഇരുന്നാല്‍ മതിയല്ലോ. ഷൂട്ടിംഗിന് വരില്ലെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? തുര്‍ക്കിയില്‍ ഗാനരംഗം ചിത്രീകരിക്കാനായി മറ്റെല്ലാവരും വന്നിട്ടും ചിമ്പു വന്നില്ല. 80 ലക്ഷം രൂപയോളം മുടക്കി യൂണിറ്റെല്ലാം അവിടെ എത്തിയതിന് ശേഷമായിരുന്നു ഇത്. ഒടുവില്‍ ഗാനം ചിത്രീകരിക്കാതെ തിരിച്ചുപോന്നു” - ഗൌതം മേനോന്‍ വെളിപ്പെടുത്തുന്നു. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ റേഷന്‍ കാര്‍ഡ് നിയമങ്ങള്‍: ഫെബ്രുവരി 15 മുതല്‍, ഈ ആളുകള്‍ക്ക് മാത്രമേ കാര്‍ഡിന്റെ പ്രയോജനം ലഭിക്കൂ

വയലില്‍ കീടനാശിനി തളിച്ച ശേഷം കൈ കഴുകണമെന്ന ഭാര്യയുടെ അപേക്ഷ അവഗണിച്ചു; യുവാവിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; രാജ്യത്ത് ആദ്യം

നീക്കങ്ങള്‍ പുറത്തുവിടാതെ വനംവകുപ്പ്, പുലര്‍ച്ചെ മുതല്‍ കടുവ നിരീക്ഷണ വലയത്തില്‍; നരഭോജിയെ തീര്‍ത്തതാര്?

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

അടുത്ത ലേഖനം
Show comments