Webdunia - Bharat's app for daily news and videos

Install App

ദീപന്‍ - ആക്ഷന്‍ സിനിമകള്‍ക്ക് പുതിയ മുഖം സമ്മാനിച്ച സംവിധായകന്‍

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (12:09 IST)
മലയാള സിനിമയില്‍ ആക്ഷന്‍ സിനിമകള്‍ക്ക് അവസാനവാക്ക് ജോഷിയും ഷാജി കൈലാസുമാണ്. ഇവരുടെ കാറ്റഗറികളില്‍ സിനിമ ചെയ്യുന്നവരാണ് പല പ്രമുഖ സംവിധായകരും. എന്നാല്‍ ഷാജി കൈലാസിന്‍റെ ശിഷ്യനായിരുന്ന ദീപന്‍ പിന്നീട് സംവിധായകനായി മാറിയപ്പോള്‍ ഇവരില്‍ നിന്ന് വ്യത്യസ്തമായ ആക്ഷന്‍ ചിത്രങ്ങള്‍ക്കാണ് ശ്രമിച്ചത്. കുറച്ചുകൂടി ഡോസ് കൂടിയ ഇമോഷനും ആക്ഷനുമാണ് ദീപന്‍ നല്‍കാന്‍ ശ്രമിച്ചത്.
 
പൃഥ്വിരാജ് നായകനായ പുതിയ മുഖവും ഹീറോയും ഈ രീതിയില്‍ പെട്ട സിനിമകളായിരുന്നു. പുതിയ മുഖം പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹിറ്റുകളിലൊന്നാണ്. ഹീറോയാകട്ടെ, സിനിമയിലെ ഡ്യൂപ്പുകളുടെയും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെയും കഥ പറഞ്ഞ ചിത്രവും. ഈ രണ്ട് സിനിമകളിലും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുണ്ടായിരുന്നു.
 
‘കിംഗ് മേക്കര്‍ ലീഡര്‍’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ദീപന്‍ സംവിധാനരംഗത്തേക്ക് വരുന്നത്. അതിന് ശേഷം വര്‍ഷങ്ങളോളം നല്ല പ്രൊജക്ടുകളൊന്നും ദീപന് ലഭിച്ചില്ല. പിന്നീട് തന്‍റെ പേരില്‍ ന്യൂമറോളജി പ്രകാരം ‘Diphan' എന്ന് ദീപന്‍ മാറ്റം വരുത്തി. 2003ല്‍ ഇറങ്ങിയ ലീഡര്‍ക്ക് ശേഷം ആറ്‌ വര്‍ഷം കഴിഞ്ഞ് 2009ലാണ് ദീപന് അടുത്ത ചിത്രം ചെയ്യാനായത് - പുതിയ മുഖം. 
 
‘പുതിയ മുഖം’ എന്ന പ്രൊജക്ട് എല്ലാ അര്‍ത്ഥത്തിലും ദീപന്‍ എന്ന സംവിധായകന്‍റെ പുനര്‍ജ്ജന്‍‌മമായിരുന്നു. സോളോ ഹിറ്റുകള്‍ ഇല്ലാതിരുന്ന പൃഥ്വിരാജിനും ആദ്യത്തെ മേജര്‍ ഹിറ്റായിരുന്നു പുതിയ മുഖം. പ്രിയാമണിയായിരുന്നു നായിക. പുതിയ മുഖം വന്‍ ഹിറ്റായതോടെ ദീപന്‍ മലയാളത്തില്‍ ഏറേ ഡിമാന്‍ഡുള്ള സംവിധായകനായി.
 
എന്നാല്‍ അടുത്ത പ്രൊജക്ട് ചെയ്യാന്‍ ദീപന് തിടുക്കമില്ലായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാണ് ദീപന്‍ അടുത്ത സിനിമയെടുത്തത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ, പൃഥ്വിരാജ് തന്നെ നായകനായ ‘ഹീറോ’ മികച്ച വിജയം നേടി. പിന്നീട് മണികണ്ഠന്‍ പട്ടാമ്പിയെയും ആന്‍ അഗസ്റ്റിനെയും മുഖ്യവേഷങ്ങളില്‍ അവതരിപ്പിച്ച ‘സിം’ എന്ന ചെറിയ സിനിമ ചെയ്തു. അതിന് ശേഷം ‘ഡി കമ്പനി’ എന്ന ആന്തോളജി സിനിമയില്‍ ഗാംഗ്സ് ഓഫ് വടക്കുംനാഥന്‍ എന്ന ചെറുസിനിമ.
 
ഗാംഗ്സ് ഓഫ് വടക്കുംനാഥന്‍ എഴുതിയത് അനൂപ് മേനോനായിരുന്നു. അനൂപ് തന്നെ ദീപന് വേണ്ടി അടുത്ത ചിത്രത്തിനും തിരക്കഥയെഴുതി. ‘ഡോള്‍ഫിന്‍ ബാര്‍’ എന്നായിരുന്നു ചിത്രത്തിന് പേര്. സുരേഷ്ഗോപിയും കല്‍പ്പനയും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ. അനൂപ് മേനോനും സുപ്രധാനമായ കഥാപാത്രമായി.
 
‘ഓ മൃദുലേ...’ എന്ന നിത്യഹരിതഗാനം ഈ സിനിമയിലൂടെ വീണ്ടും വന്നതും ശ്രദ്ധിക്കപ്പെട്ടു. ചിത്രീകരണം നടന്നുകൊണ്ടിരിക്കെ സംസ്ഥാനത്ത് ബാറുകള്‍ പൂട്ടി. അതോടെ സിനിമയുടെ പേരില്‍ ദീപന്‍ മാറ്റം വരുത്തി. ‘ദി ഡോള്‍ഫിന്‍സ്’ എന്നായിരുന്നു പുതിയ പേര്. ഡോള്‍ഫിന്‍സും ഹിറ്റായി.
 
ദീപന്‍റെ ഏറ്റവും പുതിയ സിനിമ ‘സത്യ’ ആണ്. പൂര്‍ണമായും ഒരു റോഡ് മൂവിയാണ്. ജയറാമിന് പുതിയ ആക്ഷന്‍ പരിവേഷമാണ് സത്യയില്‍ ദീപന്‍ നല്‍കിയത്. എ കെ സാജന്‍ തിരക്കഥയെഴുതിയ ഈ ത്രില്ലര്‍ പൂര്‍ത്തിയാക്കാന്‍ പക്ഷേ ദീപന് സാധിച്ചില്ല. അതിനുമുമ്പ് തന്നെ ദീപന്‍ വൃക്കരോഗത്തിന്‍റെ പിടിയിലായി. രോഗത്തെ കീഴടക്കി ദീപന്‍ മടങ്ങിവരുമെന്ന സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും പ്രതീക്ഷ തല്ലിക്കെടുത്തിക്കൊണ്ട് ദീപന്‍ മരണത്തിന് കീഴടങ്ങി.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അടുത്ത ലേഖനം
Show comments