Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ അത്രയും പ്രായമില്ല, പക്ഷേ മമ്മൂട്ടിയെപ്പോലെയാണ് അക്ഷയ്കുമാര്‍ !

അക്ഷയ്കുമാറിന് ഇന്ന് 49

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (14:34 IST)
മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്‍‌മദിനം മലയാളികള്‍ ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ ജന്‍‌മദിനമാണ്. അക്ഷയുടെ നാല്‍പ്പത്തൊമ്പതാം ജന്‍‌മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. മമ്മൂട്ടിയുടെ അത്ര പ്രായമില്ലെങ്കിലും ജീവിതത്തില്‍ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയുടെ പാത തന്നെയാണ് അക്ഷയ്കുമാറും പിന്തുടരുന്നത്.
 
അക്ഷയ്കുമാറിന്‍റെ ചില ജീവിതവിശേഷങ്ങള്‍:
 
അക്ഷയ് കുമാര്‍ ആദ്യം ട്വിങ്കിളിനെ കാണുന്നത് ഒരു മാഗസിന്‍റെ ഫോട്ടോ ഷൂട്ട് വേളയിലാണ്. ആ ഫോട്ടോ അക്ഷയ് കുമാറിന്‍റെ കൈവശം ഇന്നും ഭദ്രം.
 
എല്ലാ ശനിയാഴ്ചയും ഒരുമിച്ച് ഡിന്നര്‍ കഴിക്കാനായി അക്ഷയും ട്വിങ്കിളും പുറത്തുപോകാറുണ്ട്. ഗജാലി എന്ന സീഫുഡ് റെസ്റ്റോറന്‍റിലാണ് പലപ്പോഴും പോകാറുള്ളത്. അവര്‍ കഴിച്ചതിന് ഒരിക്കലും 600 രൂപയ്ക്ക് മേല്‍ ബില്‍ വരാറില്ല. തന്‍റെ ഒരുമാസത്തെ വ്യക്തിപരമായ ചെലവുകള്‍ 5000 രൂപയില്‍ അധികരിക്കാറില്ലെന്ന് അക്ഷയ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്!
 
ആറടി ഒരിഞ്ച് നീളക്കാരനാണ് അക്ഷയ് കുമാര്‍. തികഞ്ഞ കായികാഭ്യാസി. തായ് ഫുഡും ജാപ്പനീസ് ഭക്ഷണവുമാണ് അക്ഷയിന് ഏറ്റവുമിഷ്ടം. രാത്രി ഏഴുമണിക്ക് ശേഷം അക്ഷയ് ഒരു ആഹാരവും കഴിക്കാറില്ല.
 
ആദ്യം സ്വന്തമാക്കിയതിനോടൊക്കെ അക്ഷയ് കുമാറിന് വലിയ പ്രേമമുണ്ട്. ആദ്യം വാങ്ങിയ ബൈക്കും കാറും വീടുമൊക്കെ അക്ഷയ് ആര്‍ക്കും കൈമാറിയിട്ടില്ല. ചാന്ദ്‌നി ചൌക്കിലെ ഒറ്റമുറി ഫ്ലാറ്റില്‍ ആരുമറിയാതെ ഇപ്പോഴും അക്ഷയ് സന്ദര്‍ശനം നടത്താറുണ്ട്.
 
പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ അക്ഷയ്കുമാര്‍ ഉണരും. ഒരിക്കലും അതില്‍ മാറ്റം വരുത്തിയിട്ടില്ല. കാലത്ത് ആറുമണിക്കാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് അഭിമുഖം അനുവദിക്കാറുള്ളത്.
 
‘ഖിലാഡി’ എന്ന് പേരില്‍ ഉള്‍പ്പെടുത്തിയ എട്ട് സിനിമകളില്‍ അക്ഷയ്കുമാര്‍ അഭിനയിച്ചിട്ടുണ്ട്. ലോകസിനിമയില്‍ തന്നെ ഏറ്റവുമധികം വരുമാനമുള്ള നടനാണ് അക്ഷയ്കുമാര്‍.
 
തന്‍റെ ബ്ലാക്ക് ഹോണ്ട സി ആര്‍ വി സ്വയം ഡ്രൈവ് ചെയ്യുന്നത് അക്ഷയ് കുമാറിന് വളരെ ഇഷ്ടമുള്ള കാര്യമാണ്. ഷൂസുകള്‍ വാങ്ങുന്നതിലാണ് അക്ഷയ്ക്ക് ഏറെ കമ്പമുള്ളത്. അക്ഷയിന് പ്രിയപ്പെട്ട പെര്‍ഫ്യൂം ഡേവിഡോഫിന്‍റെ കൂള്‍ വാട്ടറാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ഹോളിവുഡ് സിനിമയാണ് അക്ഷയ് ഏറ്റവും ഇഷ്ടപ്പെടുന്ന ചിത്രം. ശ്രീദേവിയാണ് അക്ഷയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടി.
 
ടാറ്റൂ ഭ്രമക്കാരായ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ അക്ഷയ്കുമാര്‍ വ്യത്യസ്തനാണ്. ഭാര്യയുടെയും മകന്‍റെയും പേരാണ് അക്ഷയ് തന്‍റെ ശരീരത്തില്‍ ടാറ്റൂ പതിച്ചിട്ടുള്ളത്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടിയുടെ കാല്‍വഴുതി, കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

പാകിസ്ഥാന് വീണ്ടും എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ; വ്യോമപാത അടച്ചു, യാത്രാ - സൈനിക വിമാനങ്ങള്‍ക്ക് പ്രവേശനമില്ല

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

അടുത്ത ലേഖനം
Show comments