Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റേയും കുഞ്ചാക്കോ ബോബന്റേയും നായിക, വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക്; തേജാലി എന്ന സുലേഖയെ മലയാളികള്‍ക്ക് ഓര്‍മയില്ലേ?

Webdunia
തിങ്കള്‍, 31 ജനുവരി 2022 (11:29 IST)
രണ്ട് സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അഭിനേത്രിയാണ് തേജാലി ഘനേകര്‍. 1998 ല്‍ പുറത്തിറങ്ങിയ മീനത്തില്‍ താലിക്കെട്ടില്‍ ദിലീപിന്റെ നായികയായും 1999 ല്‍ പുറത്തിറങ്ങിയ ചന്ദാമാമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായും തേജാലി ഘനേകര്‍ അഭിനയിച്ചു. ഈ രണ്ട് സിനിമകളിലേയും പ്രകടനം തേജാലിയെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാക്കി. യഥാര്‍ഥ പേര് തേജാലി എന്നാണെങ്കിലും സിനിമയിലെത്തിയപ്പോള്‍ സുലേഖ എന്ന പേര് സ്വീകരിച്ചു. കുടുംബത്തോടൊപ്പം ഇപ്പോള്‍ സിംഗപ്പൂരിലാണ് താരം താമസിക്കുന്നത്. മികച്ചൊരു ഫുഡ് ബ്ലോഗര്‍ കൂടിയാണ് തേജാലി. നട്ട്മെഗ് നോട്ട്സ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫുഡ് ബ്ലോഗുകള്‍ തേജാലി ചെയ്യുന്നുണ്ട്. 
 
തേജാലിയുടെ ജീവിതപങ്കാളി ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുകയാണ്. ഡിഗ്രി പഠന ശേഷം നാലര വര്‍ഷത്തോളം മുംബൈയിലെ ഒരു കോര്‍പറേറ്റ് കമ്പനിയില്‍ തേജാലി ജോലി ചെയ്തു. വിവാഹശേഷമാണ് താരം സിംഗപ്പൂരില്‍ എത്തിയത്. ജേണലിസത്തില്‍ പിജി എടുത്തിട്ടുള്ള തേജാലിക്ക് മിന്‍മ്ര, വേദന്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 
ടെലിവിഷനില്‍ നിന്നാണ് തേജാലി സിനിമയില്‍ എത്തിയത്. നിരവധി ഒഡിഷനില്‍ പങ്കെടുത്തിരുന്നു. ആഹാ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു തേജാലി അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരങ്ങള്‍ എല്ലാം തന്നെ അണിനിര ചിത്രമായിരുന്നു അത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments