അക്ഷയ്‌കുമാറിന്‍റെ പ്രിയ ഭക്ഷണം - ഗോമൂത്രവും ആനപ്പിണ്ടച്ചായയും !

ജോര്‍ജി സാം
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (20:07 IST)
ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഏറ്റവും താരമൂല്യമുള്ള നടന്‍‌മാരില്‍ മുന്നിലാണ് അക്ഷയ് കുമാര്‍. ഒരുപക്ഷേ ഖാന്‍ത്രയത്തിനും മുകളില്‍. ആക്ഷന്‍ ചിത്രങ്ങളിലും കോമഡിച്ചിത്രങ്ങളിലും നന്നായി തിളങ്ങുന്ന താരം ടി വി ഷോകളിലും മുന്നില്‍ നില്‍ക്കുന്നു. ഈ പ്രായത്തിലും ഒന്നാം നമ്പര്‍ ആക്ഷന്‍ താരമായി തിളങ്ങാന്‍ അക്ഷയ് കുമാറിന് കഴിയുന്നത് എങ്ങനെയെന്നോ? അതിന് പ്രധാന കാരണം അദ്ദേഹത്തിന്‍റെ ഭക്ഷണശീലങ്ങളാണ്.
 
എന്നാല്‍ എന്തൊക്കെയാണ് അക്ഷയ് കുമാറിന്‍റെ ഏറ്റെവും പ്രിയപ്പെട്ട ഭക്ഷണമെന്നറിഞ്ഞാല്‍ ഞെട്ടും. ഗോമൂത്രവും ആനപ്പിണ്ടച്ചായയുമാണ് തന്‍റെ ആരോഗ്യത്തിന്‍റെ പ്രധാന രഹസ്യങ്ങളിലൊന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അക്ഷയ്.
 
താന്‍ ദിവസവും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ടെന്ന് ഡിസ്‌കവറി ചാനല്‍ താരം ബെയര്‍ ഗ്രില്‍സും നടി ഹുമ ഖുറേഷിക്കും ഒപ്പം നടത്തിയ പ്രത്യേക അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ വെളിപ്പെടുത്തി. അക്ഷയ് ആനപ്പിണ്ടച്ചായ കുടിക്കുന്നതിനെക്കുറിച്ചും ബെയര്‍ ഗ്രില്‍‌സ് വെളിപ്പെടുത്തുന്നുണ്ട്.
 
ആനപ്പിണ്ടച്ചായ കുടിക്കുന്നത് വലിയ കാര്യമൊന്നുമല്ല എന്നാണ് അക്ഷയ് പറയുന്നത്. ദിവസവും ഗോമൂത്രം കുടിക്കുന്ന തനിക്ക് അത് നിസാരകാര്യമാണെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കുന്നു; കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

അടുത്ത ലേഖനം
Show comments