Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് 2 വന്‍ ഹിറ്റുകള്‍ നല്‍കിയ ഹനീഫ് അദേനി എവിടെ?

സുബിന്‍ ജോഷി
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (13:18 IST)
മമ്മൂട്ടിക്ക് രണ്ട് സ്റ്റൈലിഷ് ത്രില്ലറുകള്‍ സമ്മാനിച്ച ഹനീഫ് അദേനി ഇപ്പോള്‍ എവിടെയാണ്? മിഖായേല്‍ എന്ന ചിത്രത്തിന് ശേഷം അദേനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. ‘ദേവ് ഫക്കീര്‍’ എന്ന സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതുന്നതായി കേട്ടിരുന്നു. എന്നാല്‍ ആ പ്രൊജക്‍ടിനെക്കുറിച്ചും ഇപ്പോള്‍ റിപ്പോര്‍ട്ടുകളൊന്നുമില്ല.
 
ദി ഗ്രേറ്റ്‌ഫാദര്‍ എന്ന മെഗാഹിറ്റ് സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഹനീഫ് അദേനി മലയാള സിനിമയിലേക്ക് വന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു സിനിമയായി ആ ചിത്രം വിലയിരുത്തപ്പെടുന്നു. ആ സിനിമയിലേതുപോലെ മമ്മൂട്ടിയെ സ്റ്റൈലിഷായി അധികം സിനിമകളില്‍ നമുക്ക് കാണാനും കഴിയില്ല.
 
ഹനീഫ് അദേനി തിരക്കഥയെഴുതിയ മമ്മൂട്ടിച്ചിത്രം ‘അബ്രഹാമിന്‍റെ സന്തതികള്‍’ മികച്ച വിജയം നേടിയിരുന്നു. അതിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി ‘മിഖായേല്‍’ എന്ന ത്രില്ലര്‍ സംവിധാനം ചെയ്തു. മിഖായേല്‍ വേണ്ടരീതിയില്‍ വിജയം കണ്ടില്ല.
 
ആന്‍റണി വര്‍ഗീസിനെ നായകനാക്കി ദേവ് ഫക്കീര്‍ എന്നൊരു ചിത്രത്തിന് ഹനീഫ് അദേനി തിരക്കഥയെഴുതുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതേപ്പറ്റിയൊന്നും കേട്ടില്ല.
 
'അമീര്‍’ എന്ന ഒരു സിനിമ മമ്മൂട്ടിക്കായി ഒരുക്കാന്‍ ഹനീഫ് അദേനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള ഒരു അധോലോക ത്രില്ലര്‍ ആണ് ഈ സിനിമ എന്നായിരുന്നു വിവരം. എന്നാല്‍ പിന്നീട് ഈ പ്രൊജക്‍ടിനെപ്പറ്റി അധികം വിവരങ്ങള്‍ പുറത്തുവന്നില്ല.
 
മമ്മൂട്ടി ആരാധകര്‍ ഇപ്പോഴൊരു കാത്തിരിപ്പിലാണ്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എന്നാണ് ഇനിയൊരു മമ്മൂട്ടിച്ചിത്രം കാണാനാവുക?. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

അടുത്ത ലേഖനം
Show comments