ഗ്രേറ്റ്ഫാദറിലൂടെ 2017 സ്വന്തം പേരിലെഴുതി മമ്മൂട്ടി!

Webdunia
തിങ്കള്‍, 15 മെയ് 2017 (13:39 IST)
ഇതൊരു അത്ഭുതമാണോ? വിശ്വസിക്കാന്‍ കഴിയുന്നില്ല. കൈയില്‍ നുള്ളിനോക്കിയാണ് യാഥാര്‍ത്ഥ്യം മമ്മൂട്ടി ആരാധകര്‍ ഉള്‍ക്കൊള്ളുന്നത്. വെറും ആറുകോടി മുതല്‍ മുടക്കിലെടുത്ത ദി ഗ്രേറ്റ്ഫാദര്‍ 70 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു വിജയം ആദ്യം. ബ്രഹ്മാണ്ഡഹിറ്റുമായി 2017 സ്വന്തം പേരിലെഴുതിയിരിക്കുകയാണ് മെഗാസ്റ്റാര്‍.
 
മലയാളത്തിലെ സകല റെക്കോര്‍ഡുകളും ഗ്രേറ്റ്ഫാദര്‍ തകര്‍ത്തെറിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കാരണം, ആദ്യദിന കളക്ഷനില്‍ നിന്നും പടിപടിയായി കളക്ഷന്‍ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു ഈ മമ്മൂട്ടിച്ചിത്രം.
  
ഒരു യൂണിവേഴ്സല്‍ സബ്ജക്ട് ഉണ്ട് എന്നതാണ് ഗ്രേറ്റ്ഫാദറിനെ അനുപമവിജയം നേടാന്‍ സഹായിച്ചത്. ഇതേ വിഷയത്തില്‍ ഹോളിവുഡിലും ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമയിറങ്ങുന്നുണ്ട്. ആര്‍ക്കും റിലേറ്റ് ചെയ്യാവുന്ന വിഷയം തന്നെയാണ്. പുലിമുരുകനും ഇങ്ങനെയൊരു യൂണിവേഴ്സല്‍ സബ്ജക്ട് ആണ് ഉണ്ടായിരുന്നത്.
 
മമ്മൂട്ടി കഴിഞ്ഞാല്‍ ഈ പ്രൊജക്ടിലെ ഏറ്റവും പ്രധാന ആകര്‍ഷണ ഘടകം ഹനീഫ് അദേനി എന്ന പുതുമുഖ സംവിധായകനാണ്. അടുത്ത അന്‍‌വര്‍ റഷീദ് എന്നാണ് സിനിമാലോകം ഈ ചെറുപ്പക്കാരനെ വിശേഷിപ്പിക്കുന്നത്. ജീത്തു ജോസഫും അമല്‍ നീരദും ഒരുമിച്ചുചേര്‍ന്നതുപോലെയെന്നാണ് ആരാധകരുടെ അഭിപ്രായം.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments