Webdunia - Bharat's app for daily news and videos

Install App

പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാലാഖയുടെ രൂപം പുല്‍ക്കൂടിനു മുകളില്‍ തൂക്കിയിടുകയാണ് പതിവ്

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (11:08 IST)
വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ഡിസംബര്‍ 24 നാണ് വീടുകളില്‍ പുല്‍ക്കൂട് തയ്യാറാക്കേണ്ടത്. 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം. 
 
പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപത്തിനു മധ്യത്തിലാണ് ഉണ്ണിയേശുവിന്റെ രൂപം വയ്‌ക്കേണ്ടത്. 
 
ഡിസംബര്‍ 24 ന് അര്‍ധരാത്രി തുടങ്ങുന്ന കുര്‍ബാന കഴിഞ്ഞ ശേഷം വേണം പുല്‍ക്കൂടിനുള്ളില്‍ ഉണ്ണിയേശുവിന്റെ രൂപം വയ്ക്കാന്‍. 
 
മാലാഖയുടെ രൂപം പുല്‍ക്കൂടിനു മുകളില്‍ തൂക്കിയിടുകയാണ് പതിവ്. 
 
മൂന്ന് ആട്ടിടന്‍മാരുടെയും രൂപങ്ങള്‍ ഒരുമിച്ചാണ് വയ്‌ക്കേണ്ടത്. ആടുകളുടെ രൂപം ആട്ടിടയന്‍മാരുടെ രൂപത്തിനു അരികില്‍ വയ്ക്കണം. 
 
ജെറുസലേമില്‍ നിന്ന് ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്ന് രാജാക്കന്‍മാരുടെ രൂപങ്ങള്‍ അടുത്തടുത്താണ് വയ്‌ക്കേണ്ടത്. ഒട്ടകത്തിന്റെ രൂപങ്ങള്‍ രാജാക്കന്‍മാരുടെ സമീപം വയ്ക്കണം. കിഴക്ക് ദിശയില്‍ നിന്നാണ് രാജാക്കന്‍മാരുടെ രൂപം വയ്‌ക്കേണ്ടത്. 
 
കാലിത്തൊഴുത്തിനു സമാനമായ പുല്‍ക്കൂടാണ് വീട്ടില്‍ ഒരുക്കേണ്ടത്. പുല്‍ക്കൂടിനുള്ളില്‍ ആണ് കാലികളുടെ രൂപം വയ്‌ക്കേണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments