Webdunia - Bharat's app for daily news and videos

Install App

St.Thomas Day 2023: ഇന്ന് ദുക്‌റാന തിരുന്നാള്‍, തോമാശ്ലീഹയുടെ ഓര്‍മയില്‍ ഭാരതത്തിലെ ക്രൈസ്തവര്‍

ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്

Webdunia
തിങ്കള്‍, 3 ജൂലൈ 2023 (07:12 IST)
St.Thomas Day 2023: ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ദുക്‌റാന തിരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു. 
 
ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. 
 
എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വീട്ടില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ, നിങ്ങളുടെ സമയം മോശമാണ്!

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

വിരലിന്റെ ആകൃതി നേര്‍ത്തതാണോ, നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

അടുത്ത ലേഖനം
Show comments