Webdunia - Bharat's app for daily news and videos

Install App

ജൂണ്‍ 13 അന്തോണീസ്‌ പുണ്യവാളന്റെ തിരുനാള്‍

മെര്‍ലിന്‍ എന്‍.

Webdunia
പാദുവയിലെ അന്തോണി പുണ്യവാളന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ശക്തിയാണ്‌. നഷ്ടപ്പെട്ടതെന്തും - സാധനങ്ങളാകട്ടെ, മനസ്സമാധാനമാകട്ടെ, ധൈര്യമാകട്ടെ എന്തും വീണ്ടെടുക്കാനും തിരിച്ചു നല്‍കാനും ആ പുണ്യാത്മാവ്‌ സഹായമേകുന്നു.

യേശുവിനെ അതേപടി പകര്‍ത്തിയ ആത്മീയ തേജസാണ്‌ സെന്റ്‌ ആന്റണി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 1195ല്‍ ജനിച്ച അദ്ദേഹം 36-ാ‍ം വയസ്സില്‍ കാലം ചെയ്തു - 1231 ജൂണ്‍ 13ന്‌. അദ്ദേഹത്തിന്റെ തിരുനാള്‍ ജൂണ്‍ 13ന്‌ ആചരിക്കുന്നു.

സെന്റ്‌ ആന്റണി ഓഫ്‌ ലിസ്ബണ്‍ എന്ന പേരില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. മരിച്ച്‌ ഒരു കൊല്ലം തികയുന്നതിന്‌ മുമ്പ്‌ വാഴ്ത്തപ്പെട്ട രണ്ടു പേരില്‍ ഒരാളാണ്‌ സെന്റ്‌ ആന്റണി.

1232 മെയ്‌ 30ന്‌ ഒമ്പതാം പീയുസ്‌ മാര്‍പ്പാപ്പ (ഗ്രിഗോറി) ഇദ്ദേഹത്തെ വിശുദ്ധനെന്ന്‌ പ്രഖ്യാപിച്ചു.

പാവപ്പെട്ടവരും മത്സ്യത്തൊഴിലാളികളും ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത്‌ വിശുദ്ധ അന്തോണിസിനെയാണ്‌.

വിശുദ്ധ അന്തോനീസിന്റെ ജ്ഞാനസ്നാന നാമം ഫെര്‍ഡിനന്റ്‌ എന്നായിരുന്നു. 17-ാ‍ം വയസ്സില്‍ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്ന ഇദ്ദേഹം അവിടുത്തെ സന്യാസികളെ ശുശ്രൂഷിച്ചു.

വധിക്കപ്പെട്ട്‌ രക്തസാക്ഷികളായ അഞ്ച്‌ ഫ്രാന്‍സിസ്കന്‍ സന്യാസികളെ അ അദ്ദേഹം സഭയില്‍ ചേര്‍ന്നത്‌. ഈ സഭയില്‍ വച്ചാണ്‌ അദ്ദേഹം അന്തോനീസ്‌ എന്ന നാമം സ്വീകരിച്ചത്‌.

25- ാ‍ം വയസ്സില്‍ അന്തോനീസ്‌ വൈദികനായി. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ട ധാരാളം പേര്‍ക്ക്‌ മാനസാന്തരം ഉണ്ടാവുകയും ഇദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ വഴി ഒട്ടേറെ അത്ഭുത സിദ്ധികള്‍ സംഭവിക്കുകയും ചെയ്തു.

ഇദ്ദേഹം പല ഭാഷകള്‍ സംസാരിക്കുകയും ഒരേ സമയത്ത്‌ രണ്ട്‌ സ്ഥലങ്ങളില്‍ സന്നിഹിതരാവുകയും ചെയ്തിരുന്നു.

വയ്ക്കാ ധര്‍മ്മവും ഇടുന്നു. ചൊവ്വാഴ്ച തോറും ഈ പുണ്യവാന്റെ പീഠത്തിങ്കല്‍ കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നു.



നിരന്തരമായ അധ്വാനത്തിന്റെയും തന്മൂലമുണ്ടായ രോഗത്തിന്റെയും ഫലമായി 36-ാ‍ം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ തിരു ശരീരം പാദുവായിലെ വിശുദ്ധ കന്യകയുടെ ദേവാലയത്തിലാണ്‌ അടക്കിയത്‌. അവിടെക്കൂടി സഹായം അപേക്ഷിച്ച അനേകം പേര്‍ക്ക്‌ അദ്ദേഹം അനേകം ചൊരിഞ്ഞു.

ഇത്‌ സംഭവിച്ചത്‌ ഒരു ചൊവ്വാഴ്ചയാണ്‌. അതുകൊണ്ടാണ്‌ ഭക്തര്‍ ചൊവ്വാഴ്ച ഈ വിശുദ്ധന്റെ ദിനമായി കണക്കാക്കുന്നത്‌.

വിശുദ്ധ അന്തോണിസിന്റെ പക്കല്‍ അപ്പവും പുസ്തകവും ലില്ലിപ്പൂവും ഉണ്ണിയേശുവിനെയും കാണിച്ചിരിക്കുന്നു. ദൈവമാതാവ്‌ ഉണ്ണീശോയെ ഈ വിശുദ്ധന്റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നതായി ഒരാള്‍ക്ക്‌ അനുഭവപ്പട്ടു

അതുകൊണ്ടാണ്‌ വിശുദ്ധന്റെ കൈയ്യില്‍ ഉണ്ണീശോയെ പിടിച്ചിരിക്കുന്ന ചിത്രം വരയ്ക്കുന്നത്‌.

കേരളത്തിലെ വിശുദ്ധ അന്തോണിസിന്റെ പേരിലുള്ള ദേവാലയം തിരുവനന്തപുരത്തെ മംഗലപുരത്താണ്‌. 1898 ജൂണ്‍ 12-ാ‍ം തീയതി മംഗലപുരത്തെ മിലാഗ്രെസ്‌ പള്ളിയില്‍ അന്തോനീസിനെ സ്ഥാപിച്ചു. ഈ ഭക്തി ലോകമെങ്ങും പരന്നു. ധാരാളം പേര്‍ ഇവിടെ പ്രാര്‍ത്ഥിക്കുന്നു.

അഗതികള്‍ക്ക്‌ അപ്പം ദാനം ചെയ്ത്കൊള്ളാമെന്ന പ്രതിജ്ഞയുമായി സഹായം അഭ്യര്‍ത്ഥിക്കുന്നവരുടെയും മേല്‍ ഈ വിശുദ്ധന്‍ അനുഗ്രഹം‍ ചൊരിയുന്നുവെന്ന്‌ വിശ്വാസം.

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും മീൻ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെ?

ആഹാരം കഴിച്ചയുടനെ വയര്‍ വീര്‍ക്കലും അസിഡിറ്റിയുമാണോ, കാരണങ്ങള്‍ ഇവയാകാം

കേരളത്തിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ചെറിയ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ വീട്ടിലിരുന്ന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നതിൽ ആരോഗ്യ ഗുണങ്ങള്‍ ഏറെ

കിഡ്നി സ്റ്റോൺ എങ്ങനെ തടയാം, ആരോഗ്യകരമായ ജീവിതത്തിന് ഈ കാര്യങ്ങൾ പിന്തുടരാം

Show comments