Webdunia - Bharat's app for daily news and videos

Install App

ജൂദാസ് ഒറ്റുകാരനല്ല

Webdunia
ന്യൂയോര്‍ക്ക്: മുപ്പത് വെള്ളിക്കാശിന് വേണ്ടി യേശുക്രിസ്തുവിനെ ഒറ്റികൊടുത്തവന്‍ ജൂദാസ്, വിശുദ്ധനായി നിന്ന് ചതിച്ചവന്‍ ജൂദാസ്.

ക്രിസ്ത്യന്‍ ചരിത്രത്തിലെ ഈ ചതിയന്‍ ചന്തുവിന് ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കാന്‍ പോന്ന രേഖകള്‍ - ജൂദാസിന്‍റെ സുവിശേഷം - ലഭ്യമായിരിക്കുന്നു - 1700 വര്‍ഷങ്ങള്‍ക്കു ശേഷം.

ജൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തിട്ടില്ലെന്ന വിശ്വാസം പണ്ടേയുണ്ടായിരുന്നു. ഇപ്പോള്‍ കണ്ടുകിട്ടിയ രേഖകള്‍ ഈ വിശ്വാസം ബലപ്പെടുത്തുന്നതാണ്.

യേശുവും ജൂദാസും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്നതാണ് "ഗോസ്പല്‍ ഓഫ് ജൂദാസ്' തന്നെപ്പറ്റി രാജഭരണാധികാരികളോട് പറയാന്‍ യേശു ജൂദാസിനെ ചുമതലപ്പെടുത്തുകയായിരുന്നു. അങ്ങനെ ചെയ്യുകവഴി മറ്റു ശിഷ്യന്മാരെ നീ അതിശയിക്കും എന്നും യേശു പറഞ്ഞിരുന്നു.

യേശുവിന്‍റെ പ്രവചനം ഒരര്‍ത്ഥത്തില്‍ ശരിയായി. ഇന്ന് ലോകമോര്‍ക്കുന്ന ഏക ശിഷ്യന്‍ ജൂദാസ് മാത്രമാണ്. മറ്റൊല്ലാ ശിഷ്യന്മാരുടെ പേര് എത്രപേര്‍ക്ക് അറിയാം?

ജൂദാസിന്‍റെ സുവിശേഷം എ.ഡി.200ല്‍ ഗ്രീക്കിലാണ് എഴുതിയിരുന്നത്. ഇപ്പോള്‍ കണ്ടുകിട്ടിയ സുവിശേഷത്തിന്‍റെ പകര്‍പ്പ് കോപ്ടിക്കിലുള്ള കൈയെഴുത്തു പ്രതിയുടേതാണ്. ഈജിപ്തിലും എത്യോപ്യയിലും മറ്റുമുള്ള കോ പ ロിക് സഭാരേഖകള്‍ ഗ്രീക്ക് അക്ഷരമാല ഉപയോഗിച്ച് എഴുതിയതാണ്.

1970 ല്‍ ഈജിപ്തില്‍ നിന്നും കണ്ടെടുത്ത തോല്‍ പൊതിഞ്ഞ ഈ പുസ്തകം പാപ്പിറസ് ഇല കൊണ്ടുള്ള താളുകളില്‍ എഴുതിയതായിരുന്നു. ന്യൂയോര്‍ക്കിലെ നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റിയാണ് ഇതിന്‍റെ തര്‍ജ്ജമ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

യേശുക്രിസ്തു കുരിശിലേറുന്നതിന് മൂന്നു ദിവസം മുമ്പ് നടന്ന സംഭാഷണമാണ് ജൂദാസിന്‍റെ സുവിശേഷത്തിലെ മുഖ്യഭാഗം.

"" നീ മറ്റുള്ളവരെ അതിശയിക്കും. കാരണം എന്‍റെ പൊതിയുന്ന മനുഷ്യരൂപത്തെ നീ ബലികൊടുക്കും'' എന്നു യേശുക്രിസ്തു അരുള്‍ ചെയ്തു. ക്രൈസ്തവ ആധ്യാത്മിക കാര്യങ്ങളില്‍ വിജ്ഞരായവര്‍ പറയുന്നത്, തന്‍റെ ഭൗതിക ശരീരത്തില്‍ നിന്ന് വേര്‍പിരിയാന്‍ സഹായിക്കുകവഴി ജൂദാസ് യേശുക്രിസ്തുവില്‍ കുടികൊണ്ടിരുന്ന ദൈവീക ചൈതന്യത്തെ ശരീരമുക്തമാക്കും എന്നായിരുന്നു അതിന്‍റെ അര്‍ത്ഥം എന്നതാണ്.

യേശുവിന്‍റെ 12 ശിഷ്യന്മാരില്‍ ബുദ്ധിമാനായ ജൂദാസിന് മാത്രമാണ് യേശുവിന്‍റെ അരുളലിന്‍റെ പൊരുള്‍ തിരിച്ചറിയാനായത്. യേശുവിന്‍റെ ഇച്ഛാനുസരണം അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു.

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് തൈറോയ്ഡ് നേത്രരോഗം? ലക്ഷണങ്ങള്‍, ചികിത്സ എന്നിവ അറിയണം

എന്തുതരം ബന്ധമാണെന്നറിയില്ല, പക്ഷെ ഒഴിവാക്കാനും കഴിയുന്നില്ല; ഇതാണ് കാരണം

പ്രമേഹവും തൈറോയ്ഡും - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

How to keep Eggs in Fridge: മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ഇപ്പോഴും അറിയില്ലേ?

ദിവസവും മീൻ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെ?

Show comments