Webdunia - Bharat's app for daily news and videos

Install App

ചന്ദ്രമുഖി 2 ലെ ഗാനമെത്തി,നാഗവല്ലിയായി കങ്കണ, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 11 ഓഗസ്റ്റ് 2023 (17:23 IST)
മണിച്ചിത്രത്താഴ് എന്ന സിനിമയുടെ തമിഴ് റീമേക്ക് ആയിരുന്നു ചന്ദ്രമുഖി.ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം വരുന്നതാണ് വാര്‍ത്തകളില്‍ വീണ്ടും നിറയുന്നത്.രാഘവ ലോറന്‍സ് നായകനായി എത്തുന്ന സിനിമയില്‍ . നാഗവല്ലിയായി കങ്കണ റണൗട്ട് വേഷമിടുന്നു. തമിഴില്‍ നാഗവല്ലി എന്നത് ചന്ദ്രമുഖിയായിരുന്നു. ആദ്യഭാഗത്തില്‍ ജ്യോതികയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്വാഗതാഞ്ജലി എന്നാ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
 സംഗീതം -എം.എം. കീരവാണി.
 ആലാപനം - ശ്രീനിധി തിരുമല
 വരികള്‍ - ചൈതന്യ പ്രസാദ്
വേട്ടയ്യനായി രാഘവ ലോറന്‍സ് വേഷമിടുന്നു. ഇതാകട്ടെ രജനികാന്ത് ആയിരുന്നു ആദ്യ ഭാഗത്തില്‍ ചെയ്തത്.
 
മണിച്ചിത്രത്താഴിയിലെ ശങ്കരന്‍ തമ്പിയുടെയും നാഗവല്ലിയുടെയും ജീവിതമാണ് ചന്ദ്രമുഖി 2 എന്ന സിനിമ പറയുന്നത്.ശങ്കരന്‍ തമ്പി എന്ന കഥാപാത്രമാണ് തമിഴില്‍ വേട്ടയ്യന്‍.
 
ആദ്യഭാഗം ഒരുക്കിയ പി വാസു തന്നെയാണ് ചന്ദ്രമുഖി 2 സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്.
 
വടിവേലു, ലക്ഷ്മി മേനോന്‍, സൃഷ്ടി ഡാന്‍ഗെ, രാധിക ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, രവി മരിയ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

അടുത്ത ലേഖനം
Show comments