4.2 മില്യൺ കാഴ്ചക്കാര്‍, ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിൽ തന്നെ, 'ദേവദൂതർ പാടി' വീഡിയോ സോങ് ഒരിക്കൽ കൂടി കാണാം

Anoop k.r
ബുധന്‍, 27 ജൂലൈ 2022 (09:00 IST)
ചാക്കോച്ചന്റെ അംബാസ് രാജീവൻ ആടിത്തിമിർക്കുന്നത് സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) എന്ന സിനിമയിലെ 'ദേവദൂതർ പാടി' ഗാനവും കുഞ്ചാക്കോ ബോബന്റെ ഡാൻസും പങ്കുവെച്ചു കൊണ്ടേയിരുന്നു.37 വർഷങ്ങൾക്ക് മുൻപ് ഔസേപ്പച്ചൻ ഈണമിട്ട 'ദേവദൂതർ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേൾക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകർ. ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിൽ തന്നെയാണ് പാട്ട്. ഇതിനകം തന്നെ 4.2 മില്യൺ കാഴ്ചക്കാര്‍ യൂട്യൂബിലൂടെ മാത്രം വീഡിയോ സോങ്ങ് കണ്ടുകഴിഞ്ഞു. യൂട്യൂബ് ട്രെൻഡിങ്ങിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്.
 
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' വൈകാതെ തന്നെ പ്രദർശനത്തിന് എത്തും.ആൻഡ്രോയിഡ് കുഞ്ഞപ്പൻ,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമാണ് രതീഷ് പൊതുവാൾ മൂന്നാമത്തെ സിനിമയുമായി എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

അടുത്ത ലേഖനം
Show comments