Webdunia - Bharat's app for daily news and videos

Install App

സിത്താരയുടെ ശബ്ദ മാധുരിയില്‍ 'എഗൈന്‍ ജി.പി.എസി'ന്റെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (16:58 IST)
പുത്തന്‍ പടം സിനിമാസിന്റെ ബാനറില്‍ റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം 'എഗൈന്‍ ജി.പി.എസി'ന്റെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി. റാഫി വേലുപ്പാടത്തിന്റെ വരികള്‍ക്ക് രാഗേഷ് സ്വാമിനാഥന്‍ സംഗീതം പകര്‍ന്ന് യുവ ഗായിക സിത്താരയുടെ ശബ്ദ മാധുരിയിലൂടെയാണ് ടൈറ്റില്‍ സോങ്ങ് റിലീസായിരിക്കുന്നത്. ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ വിതരണത്തിനെത്തിച്ച മില്ലേനിയം ഓഡിയോസ് ആണ് 'എഗൈന്‍ ജി.പി.എസി' ന്റെ ടൈറ്റില്‍ സോങ്ങ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ സംവിധാനം റാഫി വേലുപ്പാടം തന്നെയാണ് നിര്‍വഹിക്കുന്നത്. 
ചിത്രത്തില്‍ അജീഷ് കോട്ടയം, ശിവദാസന്‍ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിന്‍, മനോജ് വലംചുസി, കോട്ടയം പുരുഷന്‍, അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ടി. ഷമീര്‍ മുഹമ്മദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മില്‍ജോ ജോണിയാണ്. 
 
രാഗേഷ് സ്വാമിനാഥന്‍ സംഗീതം നല്‍കിയ ഗാനങള്‍ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാര്‍, സന്നിദാനന്ദന്‍, രാഗേഷ് സ്വാമിനാഥന്‍ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂര്‍, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ് സ്വാമിനാഥന്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ഹോച്ച്മിന്‍ കെ.സി, പി.ആര്‍.ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 'എഗൈന്‍ ജി.പി.എസ്' എന്ന ഈ ത്രില്ലെര്‍ ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളില്‍ റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments