'മേപ്പടിയാന്‍' ആദ്യഗാനം ഏപ്രില്‍ ഏഴിന്, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (12:46 IST)
ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാന്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്തുതന്നെ റിലീസ് ഉണ്ടാകാന്‍ സാധ്യതയുള്ള ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഉണ്ണിമുകുന്ദന്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ സിനിമയിലെ ആദ്യ ഗാനം പുറത്തു വരുന്ന ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍. ഏപ്രില്‍ ഏഴിന് 6 മണിക്ക് ചിത്രത്തിലെ ആദ്യ ഗാനം എത്തും. ടീസര്‍ സോങ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.
 
കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാകും. ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു,മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍,ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎയും കഞ്ചാവുമായി കോഴിക്കോട് 21 കാരിയും സുഹൃത്തും പിടിയിൽ

ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി

പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ സെൽഫ് ലോക്ക്ഡൗൺ; നിർദേശവുമായി മുഖ്യമന്ത്രി, ജാഗ്രത

വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments