'പുതുതായൊരിത്';ഇരട്ടയിലെ മനോഹരമായ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 31 ജനുവരി 2023 (12:54 IST)
ഇരട്ട റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി മൂന്നിന് പ്രദര്‍ശനത്തിന് എത്തുന്ന ജോജു ജോര്‍ജ് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.
 
പുതുതായൊരിത് എന്നെ തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
 
സംഗീതം:ജേക്‌സ് ബിജോയ് 
 ഗായകര്‍: ഷഹബാസ് അമന്‍
 വരികള്‍: മുഹ്‌സിന്‍ 
അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും കൈകോര്‍ക്കുന്ന ജോജു ജോര്‍ജ് നായകനായെത്തുന്ന സിനിമയുടെ റിലീസിന് ഇനി മൂന്നുനാള്‍ കൂടി.
 
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നോര്‍വാധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ക്കു ശേഷം രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം. മാര്‍ട്ടിന്‍ പ്രക്കാട്ട് - ജോജു ജോര്‍ജ് ഒരുമിച്ച നായാട്ടിനു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലും മികച്ച സംവിധായകനുള്ള അവാര്‍ഡ് നായാട്ടിന്റെ സംവിധായകര്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനായിരുന്നു.അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

അടുത്ത ലേഖനം
Show comments