Webdunia - Bharat's app for daily news and videos

Install App

അന്ന് അയാള്‍ എന്നോട് മോശമായി പെരുമാറി; എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; അക്ഷയ് കുമാറും ലൈംഗികചൂഷണത്തിന്റെ ഇര !

അക്ഷയ് കുമാറും ലൈംഗികചൂഷണത്തിന്റെ ഇര !

Webdunia
വെള്ളി, 28 ജൂലൈ 2017 (15:17 IST)
കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗികചൂഷണം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് കുമാര്‍‍. ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. കളിക്കാനായി ഞാന്‍ എന്നും അയല്‍‌വക്കത്തെ കൂട്ടുകാരുടെ വീടുകളിലേക്ക് പോകാറുണ്ടായിരുന്നു. 
 
അങ്ങനെ ഒരിക്കല്‍ കളിക്കാന്‍ പോയപ്പോഴാണ് തനിക്ക് അയല്‍‌വാസിയില്‍ നിന്ന് ഈ അനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. പേടിച്ച് ഞാന്‍ ഉറക്കെ കരയുകയും വീട്ടിലേക്ക് പോയി അച്ഛനോട് കാര്യം പറയുകയും ചെയ്തു. ശേഷം അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയും അയാള്‍ പൊലീസ് പിടിയിലാകുകയായിരുന്നു. 
 
പിന്നീടാണ് ഞാന്‍ അറിയുന്നത് അയാളില്‍ നിന്ന് നിരവധിപേര്‍ക്ക് ഇത്തരം മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ്. ഇത്തരം അനുഭവങ്ങള്‍ക്ക് വിധേയരാകുന്നവര്‍ അത് അടുപ്പമുള്ളവരോട് തുറന്നുപറയാന്‍ തയ്യാറാകണമെന്നും എങ്കില്‍ മാത്രമേ കുറ്റക്കാരെ കണ്ടെത്താന്‍ സാധിക്കുള്ളുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള അനുഭവം പറയാതിരുന്നാല്‍ അത് മാനസിക പ്രശനങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് വിഷയമാക്കി മുംബൈയില്‍ നടന്ന ഒരു അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments