Webdunia - Bharat's app for daily news and videos

Install App

ആദ്യം ജോണ്‍സണ്‍ മാഷ്, പിന്നീട് റെന്‍, ഇപ്പോഴിതാ ഷാന്‍ ജോണ്‍സണ്‍, ഞെട്ടലില്‍ കലാലോകം; ഷാന്‍ ജോണ്‍സന്‍റെ ‘മനസിന്‍ മടിയിലെ മാന്തളിരില്‍’ കാണാം

Webdunia
വെള്ളി, 5 ഫെബ്രുവരി 2016 (19:18 IST)
2011 ഓഗസ്റ്റ് 18നായിരുന്നു ജോണ്‍സണ്‍ മാഷ് വിടപറഞ്ഞകന്നത്. മലയാള സിനിമാസംഗീതലോകം വിശ്വസിക്കാനാവാതെ തരിച്ചിരുന്നുപോയ ദിനമായിരുന്നു അത്. മാസങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2012 ഫെബ്രുവരി 25ന് ജോണ്‍സണ്‍ മാഷിന്‍റെ മകന്‍ റെന്‍ ജോണ്‍സണും ഈ ലോകം വിട്ട് യാത്രയായി. ചെന്നൈയില്‍ ഒരു ബൈക്ക് അപകടത്തിലാണ് റെന്‍ മരിച്ചത്. ഇപ്പോള്‍ ജോണ്‍സണ്‍ മാഷിന്‍റെ മകള്‍ ഷാന്‍ ജോണ്‍സണും മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു ഷാനിനെ.
 
ചെന്നൈയില്‍ മാര്‍ക്കറ്റിംഗ് രംഗത്തായിരുന്നു ഷാനിന് ജോലി. ജോലി കഴിഞ്ഞെത്തിയാല്‍ പിന്നെ സംഗീതജീവിതമാണ്. പാട്ടെഴുത്തും സംഗീതം നല്‍കലും റെക്കോര്‍ഡിംഗുമൊക്കെയായി ബിസിയായിരുന്നു ഷാന്‍. 
 
കുറച്ചുനാള്‍ കഴിയുമ്പോള്‍ ജോലി വിടാനും നല്ല നല്ല പാട്ടുകള്‍ ചെയ്യാനും കോറിയോഗ്രാഫി ചെയ്യാനുമൊക്കെ ഷാന്‍ പ്ലാന്‍ ചെയ്തിരുന്നു. ചെന്നൈ വിട്ട് അമ്മയ്ക്കൊപ്പം കേരളത്തില്‍ താമസമാക്കാനും ഷാന്‍ കൊതിച്ചിരുന്നു.
 
സഹോദരന്‍ റെന്നിന്‍റെ ഓര്‍മ്മയില്‍ ഷാന്‍ തന്‍റെ പിതാവിന്‍റെ ഒരു പാട്ട് ആല്‍ബമാക്കിയത് വന്‍ ഹിറ്റായിരുന്നു. ‘മനസിന്‍ മടിയിലെ മാന്തളിരില്‍’ എന്ന് ഷാന്‍ പാടുമ്പോള്‍ കണ്ണീരോടെയല്ലാതെ ഇപ്പോള്‍ അത് കണ്ടിരിക്കുകവയ്യ.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

Show comments