Webdunia - Bharat's app for daily news and videos

Install App

ഓണത്തിന് എല്ലാവരും കാത്തിരിക്കുന്നത് മോഹന്‍ലാലിന് വേണ്ടി മാത്രമല്ല!

മോഹന്‍ലാലും പൃഥ്വിരാജും മാത്രമല്ല, ഓണത്തിന് മറ്റൊരാള്‍ കൂടി എത്തുന്നുണ്ട്!

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (17:16 IST)
മോഹന്‍ലാലിന്‍റെ ‘ഒപ്പം’, പൃഥ്വിരാജിന്‍റെ ‘ഊഴം’, ദിലീപിന്‍റെ വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ ഓണത്തിന് പ്രദര്‍ശനശാലകളെ നിറയ്ക്കാന്‍ എത്തുണ്ട്. എന്നാല്‍ ഇവയ്ക്കൊപ്പം തമിഴ് ചിത്രമായ ‘ഇരുമുഖന്‍’ കൂടി വരുന്നുണ്ട് എന്നത് വിക്രം ആരാധകരെയും തമിഴ് സിനിമാ പ്രേമികളെയും ആവേശഭരിതരാക്കുന്നു.
 
സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഇരുമുഖന്‍ ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറാണ്. വിക്രം ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍‌താരയാണ് നായിക. ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന സിനിമ ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്നു..
 
ആനന്ദ് ശങ്കറിന്‍റെ രണ്ടാമത്തെ സിനിമയാണ് ഇരുമുഖന്‍. ആദ്യ ചിത്രമായ അരിമനമ്പി വന്‍ ഹിറ്റായിരുന്നു. ഹാരിസ് ജയരാജാണ് ഇരുമുഖന്‍റെ സംഗീതം.
 
യു/എ സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് ഇരുമുഖന് നല്‍കിയിരിക്കുന്നത്. 150 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ആര്‍ ഡി രാജശേഖറാണ് ഛായാഗ്രഹണം.
 
അഖിലന്‍ എന്ന റോ ഏജന്‍റായും ലവ് എന്ന വില്ലനായുമാണ് വിക്രം അഭിനയിക്കുന്നത്. നയന്‍സ് ആദ്യമായാണ് വിക്രമിന് നായികയാകുന്നത്. നിത്യ മേനോന്‍, നാസര്‍, തമ്പി രാമയ്യ തുടങ്ങിയവരും അഭിനയിക്കുന്നു.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

അടുത്ത ലേഖനം
Show comments