Webdunia - Bharat's app for daily news and videos

Install App

കോട്ടയം കുഞ്ഞച്ചൻ വേണോ, രാജമാണിക്യം വേണോ? മമ്മൂട്ടി റെഡി!

കുഞ്ഞച്ചനോ രാജമാണിക്യമോ? സർപ്രൈസുമായി മമ്മൂട്ടി !

Webdunia
വ്യാഴം, 5 ജനുവരി 2017 (11:07 IST)
കസബയില്‍ രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി അടിച്ചുപൊളിച്ച മമ്മൂട്ടി ഇനി ഗുണ്ടയാകുന്നു. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ സംവിധാനം ചെയ്യുന്നത് ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഒമര്‍ ആണ്.
 
ഒമര്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
 
“ഹ്യൂമര്‍ സബ്‌ജക്ടാണ്. തൃശൂരിലെ ഗുണ്ടാ ഗ്യാംഗുകളെ ചുറ്റിപ്പറ്റിയുള്ള കഥ. കോട്ടയം കുഞ്ഞച്ചന്‍, രാജമാണിക്യം ഫ്ലേവറിലുള്ളതാകും. മമ്മുക്ക ഒരു കോമഡി ഗുണ്ടയായിട്ടാകും എത്തുക” - ഒരു സിനിമാമാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഒമര്‍ വ്യക്തമാക്കി.
 
സമീപകാലത്ത് ‘ബെസ്റ്റ് ആക്ടര്‍’ എന്ന ചിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ കൊച്ചിയിലെ ഗുണ്ടയായി മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചിരുന്നു. അതിന് ശേഷം മമ്മൂട്ടി അത്തരം ഒരു കഥാപാത്രത്തിലേക്ക് വീണ്ടും എത്തുകയാണ്.
 
ഒമറിന്‍റെ ‘ഹാപ്പി വെഡ്ഡിംഗ്’ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റാണ്. ചെറിയ ബജറ്റിലൊരുങ്ങിയ ആ കോമഡി എന്‍റര്‍ടെയ്നര്‍ ബോക്സോഫീസില്‍ കോടികളാണ് വാരിയത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments