Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ്ഫാദറിലൂടെ ഇവരും മമ്മൂട്ടിയുടെ ടീമായി!

Webdunia
തിങ്കള്‍, 15 മെയ് 2017 (12:08 IST)
മലയാള സിനിമയെ സമീപകാലത്ത് പിടിച്ചുകുലുക്കിയ ചിത്രമാണ് ദി ഗ്രേറ്റ്ഫാദര്‍. എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ടാണ് ചിത്രം ബോക്സോഫീസില്‍ പാഞ്ഞുകയറിയത്. ഈ സിനിമ ചില പുതിയ വിശ്വാസങ്ങള്‍ കൂടി മലയാള സിനിമാലോകത്ത് ഉണര്‍ത്തിയിരിക്കുകയാണ്.
 
മമ്മൂട്ടിയുടെ നായികയായി സ്നേഹ വന്നാല്‍ ആ സിനിമ വന്‍ ഹിറ്റായി മാറുമെന്നാണ് അതില്‍ ഒരു വിശ്വാസം. മറ്റൊന്ന് മമ്മൂട്ടിക്കൊപ്പം ബേബി അനിഖ അഭിനയിച്ചാല്‍ അതും മെഗാഹിറ്റാകുമെന്നാണ് ഏവരും പറയുന്നത്.
 
തുറുപ്പുഗുലാന്‍, പ്രമാണി, ഗ്രേറ്റ്ഫാദര്‍ എന്നീ സിനിമകളിലാണ് സ്നേഹ മമ്മൂട്ടിയുടെ നായികയായത്. മൂന്നും തകര്‍പ്പന്‍ വിജയങ്ങള്‍. 
 
അനിഖ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ഭാസ്കര്‍ ദി റാസ്കല്‍, ബാവുട്ടിയുടെ നാമത്തില്‍, ഗ്രേറ്റ്ഫാദര്‍ എന്നിവയില്‍. മൂന്ന് ബമ്പര്‍ വിജയങ്ങള്‍.
 
എന്തായാലും മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ടുകളില്‍ സ്നേഹയെയോ അനിഖയെയോ ഉള്‍പ്പെടുത്താനാണ് നിര്‍മ്മാതാക്കളും സംവിധായകരും ശ്രമിക്കുന്നത്. അവര്‍ക്ക് ഡേറ്റ് ഇഷ്യൂ വന്നാല്‍ ചെറിയ കഥാപാത്രങ്ങളായെങ്കിലും അവരുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ശ്രമം.

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടി

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, മരണത്തിന് കാരണമായത് അനോറെക്സിയ നെർവോസ എന്ന രോഗാവസ്ഥ

ആറ്റുകാല്‍ പൊങ്കാല: ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ടുവരണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments