Webdunia - Bharat's app for daily news and videos

Install App

ഞെട്ടേണ്ട... ഡ്യൂപ്പല്ല, സാക്ഷാല്‍ മോഹന്‍ലാല്‍; ഈ സാഹസികതയ്ക്ക് എത്ര സല്യൂട്ട്?!

പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ അഭ്യാസപ്രകടനം, കാണൂ... ഞെട്ടൂ....

Webdunia
ബുധന്‍, 12 ഒക്‌ടോബര്‍ 2016 (12:51 IST)
എതിരാളികള്‍ പോലും പറയും, പുലിമുരുകനിലെ മോഹന്‍ലാലിന്‍റെ അത്ഭുത പ്രകടനത്തേക്കുറിച്ച്. ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ നടത്തുന്ന സാഹസിക അഭ്യാസങ്ങള്‍ വിസ്മയത്തോടെയേ കണ്ടിരിക്കാനാവൂ. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുലിമുരുകന്‍ എങ്ങനെ അത്ഭുതമായി മാറി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.
 
മോഹന്‍ലാലും പീറ്റര്‍ ഹെയ്നും മാത്രമല്ല, സംവിധായകന്‍ വൈശാഖും ഈ ആക്ഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്കായി നടത്തുന്ന അഭ്യാസങ്ങള്‍ അമ്പരപ്പോടെയും അല്‍പ്പം ഞെട്ടലോടെയുമല്ലാതെ കണ്ടിരിക്കാനാവില്ല. ഇതിനൊപ്പം ‘മുരുകന്‍ മുരുകന്‍ പുലിമുരുകന്‍’ എന്ന തീം സോംഗും കൂടിയാകുമ്പോള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ അനുപമമാകുന്നു.
 
അതേസമയം, പുലിയെ വേട്ടയാടുന്നതുപോലെ പുലിമുരുകന്‍ മലയാള സിനിമയുടെ ബോക്സോഫീസും വേട്ടയാടി കീഴടക്കിയിരിക്കുന്നു. വെറും അഞ്ചുദിവസം കൊണ്ട് കളക്ഷന്‍ 20 കോടി. മോഹന്‍ലാലും വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് സൃഷ്ടിച്ച ഈ ബ്രഹ്മാണ്ഡസിനിമ മലയാളത്തിലെ സര്‍വ്വകാല വിജയമായി മാറിയിരിക്കുകയാണ്.
 
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 20 കോടി തികച്ച സിനിമയായി പുലിമുരുകന്‍ മാറിയിരിക്കുന്നു. ആദ്യ മൂന്നുദിവസം കൊണ്ട് 13 കോടി സ്വന്തമാക്കിയ ഈ ചിത്രം അടുത്ത രണ്ടുദിനം കൊണ്ട് വാരിക്കൂട്ടിയത് ഏഴുകോടിയിലധികമാണ്.
 
11 ദിവസം കൊണ്ടാണ് മോഹന്‍ലാലിന്‍റെ ‘ഒപ്പം’ 20 കോടി കടന്നത് എന്നോര്‍ക്കണം. അതുകൊണ്ടുതന്നെ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായി പുലിമുരുകന്‍ മാറും എന്നുറപ്പായി.
 
21 കോടി രൂപയാണ് പുലിമുരുകന്‍റെ ബജറ്റെന്നാണ് വിവരം. അതനുസരിച്ചാണെങ്കില്‍ ഇതിനകം തന്നെ ചിത്രം മുതല്‍മുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞു. പുലിമുരുകന്‍ കളിക്കുന്ന എല്ലാ തിയേറ്ററുകളിലും അഡീഷണല്‍ ഷോകള്‍ വേണ്ടിവരുന്നുണ്ട്. കേരളത്തില്‍ 160 തിയേറ്ററുകളില്‍ നിന്ന് 200 തിയേറ്ററുകളിലേക്ക്ക് പുലിമുരുകന്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

അടുത്ത ലേഖനം
Show comments