Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക !

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം പൊളിക്കും !

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (11:33 IST)
മലയാള സിനിമയിലെ താരമായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുന്നുവെന്ന് നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആകര്‍ഷ് സംവിധാനം ചെയ്യുന്ന കര്‍വാനിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്.
 
ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി ഇമ്രാന്‍ ഹാഷ്മി നായകനായെത്തിയ റാസ് റീബൂട്ടിയിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച കൃതി ഖര്‍ബണ്ഡയാണ് നായികയായി എത്തുന്നത്. കന്നഡയിലും തെലുങ്കിലും ഏറെ തിരക്കുള്ള താരം ദുല്‍ഖറിനോടൊപ്പം എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
ദുല്‍ഖറിന്റെ കാമുകിയായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തിരക്കഥാകൃത്തും അഭിനേതാവുമായ ആകര്‍ഷ് ഖുറാനയാണ് കര്‍വാന്‍ സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ കമ്പനി രൂപീകരിച്ചപ്പോള്‍ നിര്‍മ്മാണത്തിനായി നിരവധി തിരക്കഥകള്‍ ലഭിച്ചിരുന്നുവെങ്കിലും നിര്‍മ്മാതാവ് തിരഞ്ഞെടുത്തത് ദുല്‍ഖര്‍ ചിത്രമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് 'അമ്മ'

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്; നടനെതിരെ ഉയര്‍ന്ന പരാതി എക്‌സൈസ് അന്വേഷിക്കും

അടുത്ത ലേഖനം
Show comments