Webdunia - Bharat's app for daily news and videos

Install App

നടി അഞ്ജലി മുംബൈയില്‍ മരിച്ചനിലയില്‍

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (20:28 IST)
ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവ മുംബൈയില്‍ മരിച്ച നിലയില്‍. ജൂഹുവിലെ സ്വന്തം അപ്പാര്‍ട്ടുമെന്‍റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
 
ബന്ധുക്കള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തിട്ടും ഫോണെടുക്കാതിരുന്നതിനെ തുടര്‍ന്ന് അപ്പാര്‍ട്ടുമെന്‍റ് നില്‍ക്കുന്ന സ്ഥലത്തിന്‍റെ ഉടമയെ ബന്ധുക്കള്‍ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം അപ്പാര്‍ട്ടുമെന്‍റിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ അഞ്ജലിയെ കണ്ടെത്തിയത്.
 
അഞ്ജലി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെയും കാരണങ്ങളെയും പറ്റി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 
 
ഒട്ടേറെ ഭോജ്‌പുരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി ‘കേഹു ത ദില്‍ മേം ബാ’ എന്ന സിനിമയാണ് ഒടുവില്‍ പൂര്‍ത്തിയാക്കിയത്. 
 
നടി കൃതിക ചൌധരിയുടെ മൃതദേഹം മുംബൈയിലെ ഫ്ലാറ്റില്‍ കണ്ടെത്തി കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അഞ്ജലിയുടെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. കങ്കണ റനൌതിനൊപ്പം വരെ തിളങ്ങിയിട്ടുള്ള നടിയായിരുന്നു കൃതിക.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments