Webdunia - Bharat's app for daily news and videos

Install App

നമ്മുടെ പ്രേമത്തിന് ടീസറും ട്രെയിലറുമൊന്നും ഉണ്ടായിരുന്നില്ല, തെലുങ്കിലെ പ്രേമം അങ്ങനെയല്ല - ട്രെയിലര്‍ ഇതാ...!

തെലുങ്ക് പ്രേമത്തിന്‍റെ ട്രെയിലര്‍ ഒന്ന് കണ്ടുനോക്കൂ....

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (15:45 IST)
‘പ്രേമം’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. പ്രേമത്തിന് സമാനമായ വിജയം എന്ന് പറയാന്‍ അധികമൊന്നും ഇല്ല. ആ സിനിമ തരംഗമായതുപോലെ കേരളത്തിലെ കാമ്പസുകളില്‍ ഒരു സിനിമയും ആവേശമായിട്ടില്ല. ആ സിനിമ ഹിറ്റായതുപോലെ ചെന്നൈയില്‍ ഒരു മലയാള ചിത്രവും ഹിറ്റായിട്ടില്ല.
 
പ്രേമത്തിന് ടീസറോ ട്രെയിലറോ ഒന്നും ഉണ്ടായിരുന്നില്ല. ആ സിനിമ റിലീസായി തരംഗം സൃഷ്ടിച്ച ശേഷം ‘മലരേ...’ എന്ന ഗാനത്തിന്‍റെ യൂട്യൂബ് റിലീസിനായി കാത്തിരുന്നതുപോലെ സമീപകാലത്ത് ഒരു സിനിമാപ്പാട്ടിനായും മലയാളിയുവത്വം കാത്തിരുന്നിട്ടില്ല. അങ്ങനെ ഒത്തിരി ‘ഇല്ലായ്മ’കളുടെ സൌന്ദര്യമായിരുന്നു നിവിന്‍ പോളി നായകനായ, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിന് ഉണ്ടായിരുന്നത്.
 
ഇപ്പോഴിതാ പ്രേമത്തിന്‍റെ തെലുങ്ക് റീമേക്ക് റിലീസിനൊരുങ്ങിയിരിക്കുന്നു. മലയാളം പ്രേമം പോലെയല്ല, ടീസറും ട്രെയിലറും പാട്ടുമൊക്കെ ഇറക്കി ആഘോഷമാക്കുകയാണ് തെലുങ്ക് ടീം. ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമാക്കിയിരുന്നു. ഇപ്പോഴിതാ ട്രെയിലറും പുറത്തുവന്നിരിക്കുന്നു.
 
പ്രേമത്തിന്‍റെ ട്രെയിലറില്‍ നമ്മുടെ മഡോണ സെബാസ്റ്റിയനും അനുപമ പരമേശ്വരനുമുണ്ട്. മലരായി ശ്രുതിഹാസന്‍ വരുന്നു. ജോര്‍ജ്ജിന്‍റെ വേഷത്തില്‍ നാഗചൈതന്യ. സംവിധാനം ചന്തു മൊണ്ടേറ്റി.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

അടുത്ത ലേഖനം
Show comments