Webdunia - Bharat's app for daily news and videos

Install App

നാല് ദിവസം, ഗ്രേറ്റ്ഫാദര്‍ വാരിക്കൂട്ടിയത് 22.91 കോടി; ബ്രഹ്മാണ്ഡഹിറ്റുമായി 2017 സ്വന്തം പേരിലെഴുതി മമ്മൂട്ടി !

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (17:59 IST)
ഇതൊരു അത്ഭുതമാണോ? വിശ്വസിക്കാന്‍ കഴിയുന്നില്ല. കൈയില്‍ നുള്ളിനോക്കിയാണ് യാഥാര്‍ത്ഥ്യം മമ്മൂട്ടി ആരാധകര്‍ ഉള്‍ക്കൊള്ളുന്നത്. ആദ്യനാലുദിവസങ്ങള്‍ക്കുള്ളില്‍ ദി ഗ്രേറ്റ്ഫാദര്‍ വാരിക്കൂട്ടിയത് 22.91 കോടി രൂപ. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു വിജയം ആദ്യം. ബ്രഹ്മാണ്ഡഹിറ്റുമായി 2017 സ്വന്തം പേരിലെഴുതിയിരിക്കുകയാണ് മെഗാസ്റ്റാര്‍.
 
മലയാളത്തിലെ സകല റെക്കോര്‍ഡുകളും ഗ്രേറ്റ്ഫാദര്‍ തകര്‍ത്തെറിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കാരണം, ആദ്യദിന കളക്ഷനില്‍ നിന്നും പടിപടിയായി കളക്ഷന്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഈ മമ്മൂട്ടിച്ചിത്രം.
 
ഗ്രേറ്റ്ഫാദറിന് ഒന്നാം ദിനം കളക്ഷന്‍ 4.31 കോടി രൂപയായിരുന്നു. രണ്ടാം ദിവസം അത് 5.5 കോടിയായി ഉയര്‍ന്നു. മൂന്നാം ദിവസം ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്‍റെ റിലീസും മറ്റ് കാരണങ്ങളും കൊണ്ട് കളക്ഷന്‍ 5.20 കോടിയായി കുറഞ്ഞു. എന്നാല്‍ നാലാം ദിനമായ ഞായറാഴ്ച ഏവരെയും ഞെട്ടിച്ചുകൊണ്ട് കളക്ഷന്‍ റോക്കറ്റുപോലെ കുതിച്ചു. ഞായറാഴ്ചത്തെ കളക്ഷന്‍ 7.90 കോടി രൂപയാണ്.
 
നാലുദിവസം കൊണ്ട് മൊത്തം കളക്ഷന്‍ 22.91 കോടി രൂപ. ദി ഗ്രേറ്റ്ഫാദറിന്‍റെ ഈ സ്പീഡ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ബോക്സോഫീസില്‍ ഇതുപോലെ ഒരു കുതിപ്പ് അപൂര്‍വ്വമാണ്. മമ്മൂട്ടിച്ചിത്രങ്ങളില്‍ ഇതാദ്യവും. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബിലേക്ക് എത്തുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളിലൊന്നായി ഗ്രേറ്റ്ഫാദര്‍ മാറുമോ എന്നാണ് ഇപ്പോള്‍ ഏവരുടെയും ചിന്ത.
 
ഒരു യൂണിവേഴ്സല്‍ സബ്ജക്ട് ഉണ്ട് എന്നതാണ് ഗ്രേറ്റ്ഫാദറിനെ അനുപമവിജയം നേടാന്‍ സഹായിക്കുന്നത്. ഇതേ വിഷയത്തില്‍ ഹോളിവുഡിലും ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമയിറങ്ങുന്നുണ്ട്. ആര്‍ക്കും റിലേറ്റ് ചെയ്യാവുന്ന വിഷയം തന്നെയാണ്. പുലിമുരുകനും ഇങ്ങനെയൊരു യൂണിവേഴ്സല്‍ സബ്ജക്ട് ആണ് ഉണ്ടായിരുന്നത്.
 
മമ്മൂട്ടി കഴിഞ്ഞാല്‍ ഈ പ്രൊജക്ടിലെ ഏറ്റവും പ്രധാന ആകര്‍ഷണ ഘടകം ഹനീഫ് അദേനി എന്ന പുതുമുഖ സംവിധായകനാണ്. അടുത്ത അന്‍‌വര്‍ റഷീദ് എന്നാണ് സിനിമാലോകം ഈ ചെറുപ്പക്കാരനെ വിശേഷിപ്പിക്കുന്നത്. ജീത്തു ജോസഫും അമല്‍ നീരദും ഒരുമിച്ചുചേര്‍ന്നതുപോലെയെന്നാണ് ആരാധകരുടെ അഭിപ്രായം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments