നീചന്മാരുടേയും പാപികളുടേയും അന്തകൻ, ദ പ്രീസ്റ്റ്! - ദുരൂഹത സൃഷ്ടിച്ച് മമ്മൂട്ടി ചിത്രം

ചിപ്പി പീലിപ്പോസ്
ഞായര്‍, 12 ജനുവരി 2020 (11:26 IST)
മെഗാപ്രൊജക്ടുകള്‍ തുടര്‍ച്ചയായി ചെയ്‌തുകൊണ്ട് ഏവരെയും വിസ്‌മയിപ്പിക്കുകയാണ് മമ്മൂട്ടി. പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ദ പ്രീസ്റ്റ് എന്നാണ് സിനിമയുടെ പേര്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതില്‍ അഭിനയിക്കുന്നത്. 
 
മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്‌ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബി ഉണ്ണികൃഷ്‌ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ്. നിഖില വിമൽ, ശ്രീനാഥ് ഭാസി തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 
 
ജോഫിന്‍റെ തിരക്കഥ വായിച്ച് ആവേശത്തിലായ മമ്മൂട്ടി മറ്റ് പ്രൊജക്‍ടുകള്‍ മാറ്റിവച്ച് ഈ സിനിമയ്‌ക്ക് ഡേറ്റ് നല്‍കുകയായിരുന്നു. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു സബ്‌ജക്‍ടാണ് ഈ സിനിമ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഏറെ പ്രത്യേകതകളുള്ളതായിരിക്കും ഈ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം എന്നാണ് സൂചന. ഒരു അസുരാവതാരം തന്നെയായിരിക്കും അതെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍പ്പം നെഗറ്റീവ് ഷേഡുള്ള നായകനായി മമ്മൂട്ടി കസറുമെന്നുതന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
 
‘കുഞ്ഞിരാമായണം’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്ടെയില്‍’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോന്‍ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകന്‍ ജോഫിന്റേത് തന്നെയാണ് കഥ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്‌മണര്‍, വിവാദപരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി

Onam Bumper 2025 Winner: 25 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; ഓണം ബംപര്‍ തുറവൂര്‍ സ്വദേശിക്ക്

അടുത്ത ലേഖനം
Show comments