Webdunia - Bharat's app for daily news and videos

Install App

പൃഥ്വിക്കും ഇന്ദ്രനുമൊപ്പം അഭിനയിക്കാന്‍ ഇഷ്ടമില്ല: മല്ലികാ സുകുമാരന്‍

ഇന്ദ്രനും പൃഥ്വിക്കുമൊപ്പം അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ല: മല്ലികാ സുകുമാരന്‍

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (13:58 IST)
വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി മല്ലികാ സുകുമാരന്‍. ഖത്തറില്‍ ഹോട്ടല്‍ ബിസിനസുമായി മുന്നോട്ട് പോകുകയായിരുന്നു മല്ലിക. കേരളത്തിലേക്ക് താന്‍ മടങ്ങുന്നത് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് മല്ലിക പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു മല്ലികയുടെ ഈ വെളിപ്പെടുത്തല്‍.
 
അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണെങ്കില്‍ ഇന്ദ്രനും പൃഥ്വിക്കുമൊപ്പം അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് മല്ലിക പറയുന്നത്. അതിന് കാരണം മറ്റൊന്നുമല്ല. നാട്ടുകാരെ പേടിച്ചിട്ടാണ്. അവരു ചോദിക്കില്ലേ, അമ്മയും മക്കളും കൂടെ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്ന്. എനിക്കിഷ്ടം അവരില്ലാത്ത പടത്തില്‍ അഭിനയിക്കാനാണെന്നും മല്ലിക പറയുന്നു.
 
മക്കള്‍ സിനിമയിലെത്തിയ സമയത്തൊക്കെ അമ്മേ ഇതെങ്ങനുണ്ട് കഥ എന്നൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ ഈ ഫീല്‍ഡ് നന്നായിട്ട് പഠിച്ചല്ലോ. ഇനി നമുക്കൊന്നും ഒരു പ്രസക്തിയുമില്ലെന്നും മല്ലിക പറയുന്നു. പൃഥ്വി ആരാധകര്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാര്‍ എന്നുവിശേഷിപ്പിക്കപ്പെടുന്നു. ഇന്ദ്രജിത്തോ എന്ന ചോദ്യത്തിന് സൂപ്പര്‍സ്റ്റാര്‍ മെഗാസ്റ്റാര്‍ എന്ന വാക്കേ തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു മല്ലികയുടെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments